ജെൻസി പ്രക്ഷോഭത്തിൻ്റെ നേതാവ് ഉസ്മാൻ ഹാദിയുടെ കൊലയാളികൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ധാക്ക : ബംഗ്ലാദേശില്‍ കൊല്ലപ്പെട്ട ജെൻസി പ്രക്ഷോഭത്തിൻ്റെ നേതാവ് ഉസ്മാൻ ഹാദിയുടെ കൊലയാളികൾ അറസ്റ്റിൽ. പശ്ചിമബംഗാളിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഫൈസൽ, അലംഗീർ എന്നിവർ ആണ് പിടിയിലായത്. കൊലപാതകത്തിന് ശേഷം ഇന്ത്യയിലേക്ക് കടന്ന് ഒളിവിൽ താമസിക്കുകയായിരുന്നു ഇരുവരും. ഇവർ ബംഗ്ലാദേശി പൌരന്മാരാണ്. ഡിസംബർ 12-ന് ധാക്കയിലെ പൾട്ടാൻ പ്രദേശത്ത് വെച്ചാണ് ഉസ്മാൻ ഹാദിക്ക് വെടിയേറ്റത്. ബൈക്കിലെത്തിയ അക്രമി സംഘമാണ് ആക്രമണം നടത്തിയത്.

തലയ്ക്ക് വെടിയേറ്റ അദ്ദേഹത്തെ സിങ്കപ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ധാക്കയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ നിൽക്കെയാണ് 32കാരനായ അദ്ദേഹത്തിന് വെടിയേറ്റത്. 32 വയസായിരുന്നു. ഷെയ്ഖ് ഹസീനയെ അധികാരത്തിൽ നിന്ന് പുറത്താക്കിയ ജെന്‍സി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ഇന്‍ക്വിലാബ് മഞ്ചിന്‍റെ വക്താവായിരുന്നു. ഇദ്ദേഹത്തിൻ്റെ വിയോഗത്തിൽ ബംഗ്ലാദേശ് സർക്കാർ നാളെ രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ ഹാദിയുടെ മരണത്തിലേക്ക് നയിച്ച ആക്രമണത്തെക്കുറിച്ച് വേഗത്തിലും നിഷ്പക്ഷമായും സമഗ്രമായും സുതാര്യമായും അന്വേഷണം നടത്തണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് ; പാർട്ടി ശക്തമായി പ്രതിരോധിക്കും, റിയാസിലേക്ക് അന്വേഷണം എത്തിക്കാനാണ് ഇഡി ശ്രമമെന്ന്...

0
തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് ഇഡി റെയ്ഡിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി...

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...