ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം ; മലപ്പുറം സ്വദേശി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയെ പോലീസ് പിടികൂടി. പരപ്പനങ്ങാടി അങ്കമാന്റെ പുരയ്ക്കല്‍ മുസ്തഫ( 45)യെയാണ് കോഴിക്കോട് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷൊര്‍ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് അതിക്രമത്തിന് ഇരയായത്. കമ്പാര്‍ട്ട്‌മെന്റില്‍ അധികം ആളുകള്‍ ഇല്ലായിരുന്ന സമയത്തായിരുന്നു അതിക്രമം.

രാത്രി 9.30ഓടെ കുറ്റിപ്പുറം സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഇയാള്‍ യുവതിയെ പിന്‍തുടരുകയും മോശമായി പെരുമാറുകയും ചെയ്തു എന്നാണ് പോലീസിന് ലഭിച്ച പരാതി. യുവതി നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കോഴിക്കോട് റെയില്‍വേ പോലീസ് മുസ്തഫയെ പരപ്പനങ്ങാടിയില്‍ വെച്ച് അറസ്റ്റ് ചെയ്തു. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്യുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി: വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും...

മാസപ്പടി കേസ്‌ ; സൊലാസ് കമ്പനിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഇ ഡി ; വീണയ്ക്കും...

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ കൂടുതൽ അന്വേഷണത്തിന് ഇ ഡി. ഇന്നലെ...

ഇ10, ഇ20 പെട്രോളുകൾ ഒരുപോലെ ലഭ്യമാക്കാൻ നീക്കം ; സാധ്യതകൾ പരിശോധിച്ച് കേന്ദ്രം

0
ഡൽഹി : ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാപക പരാതികൾ ഉയരുന്നതിനിടെ ഇ10...

തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന ; തിരുവനന്തപുരത്ത് അമ്മയും മകനും അടക്കം നാല് പേര്‍ പിടിയില്‍

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ...