മദ്യം കാണാനില്ലെന്ന പേരില്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച ബാങ്ക് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര : വീട്ടില്‍ വച്ചിരുന്ന മദ്യം കാണാനില്ലെന്ന പേരില്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച ബാങ്ക് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് അറസ്റ്റില്‍. തിരുവനന്തപുരം കഴക്കൂട്ടം അണ്ടൂര്‍കോണം ലതാഭവനില്‍ ബിജു എന്‍ നായരെയാണ് (45) കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. കൊട്ടാരക്കര എസ്.ബി.ഐ യില്‍ ഉയര്‍ന്ന ജോലിയിലുള്ള ബിജു എന്‍ നായരും ഭാര്യ ഗീതയും കൊട്ടാരക്കര തൃക്കണ്ണമംഗലിലെ വാടക വീട്ടിലാണ് താമസിക്കുന്നത്. നിരന്തരമായി തന്നെ ഭര്‍ത്താവ് മര്‍ദ്ദിക്കാറുണ്ടെന്ന് ഗീത പോലീസിന് മൊഴി നല്‍കി.

രണ്ട് ദിവസം മുന്‍പ് വെട്ടുകത്തിയുമായി ഗീതയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു അന്ന് അവര്‍ ഓടി രക്ഷപ്പെട്ടതോടെ വീട്ടുവളപ്പില്‍ നിന്ന ആടിനെ കഴുത്തറുത്ത് കൊന്നാണ് ബിജു കലിപ്പടക്കിയത്. വെള്ളിയാഴ്ച സന്ധ്യയോടെ മര്‍ദ്ദനത്തെത്തുടര്‍ന്ന് ഗീത നിലവിളിച്ചുകൊണ്ട് വീട്ടില്‍ നിന്നു ഇറങ്ങിയോടി സമീപത്തെ നഗരസഭ കൗണ്‍സിലര്‍ പവിജ പത്മന്റെ വീട്ടില്‍ അഭയംതേടി. തുടര്‍ന്നാണ് പോലീസില്‍ വിവരം അറിയിച്ചത്. പോലീസെത്തി പരിക്കേറ്റ യുവതിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഭര്‍ത്താവിനെതിരെ കേസെടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. ബിജു സ്ഥിരമായി മദ്യപിക്കുന്നയാളാണെന്നും വര്‍ഷങ്ങളായി തന്നെ ഉപദ്രവിക്കാറുണ്ടെന്നും ഗീത പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മദ്യ ലഹരിയില്‍ താെഴിച്ചുവീഴ്ത്തിയശേഷം നിലത്തിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയുമായിരുന്നു. മദ്യക്കുപ്പി കണ്ടില്ലെന്നുപറഞ്ഞായിരുന്നു ഉപദ്രവമെന്നും ഇവര്‍ പറഞ്ഞു. പോലീസ് അറസ്റ്റ് ചെയ്തപ്പോഴും പ്രതി മദ്യ ലഹരിയിലായിരുന്നു. തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ച്‌ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. നൂറിലധികം എ.ടി.എമ്മുകളുടെ ചുമതലയുള്ള ബാങ്ക് ഉദ്യോഗസ്ഥനാണ് ബിജു എന്‍ നായര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാര കുറുപ്പിനെ കണ്ടെത്താനുള്ള നീക്കം വീണ്ടും സജീവം; ബ്രൂണൈയിലെ പ്രവാസിയെക്കുറിച്ച് അന്വേഷിക്കാൻ രമേശ് ചെന്നിത്തലയുടെ...

0
തിരുവനന്തപുരം: ബ്രൂണൈയില്‍ സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ...

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...

ഇരുപത്തിരണ്ടായിരം കോടിയുടെ കടം വീട്ടാൻ നൽകേണ്ടത് ആറര കോടി മാത്രം ; മുൻ ബി.ജെ.പി...

0
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....