ഈ ആഴ്ച നാല് ദിവസത്തേക്ക് തുടര്‍ചയായി ബാങ്കുകള്‍ അടഞ്ഞുകിടക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വ്യത്യസ്ത അവധികള്‍ ഉള്ളതിനാല്‍ ഈ ആഴ്ച നാല് ദിവസത്തേക്ക് തുടര്‍ചയായി ബാങ്കുകള്‍ അടഞ്ഞുകിടക്കും.
ഏപ്രില്‍ 14, 15, 16, 17 തീയതികളില്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും. ഇതില്‍ ഞായറാഴ്ച അവധിയും ഉള്‍പ്പെടുന്നു. ഓരോ സംസ്ഥാനത്തിനും ബാങ്ക് അവധി ദിനങ്ങള്‍ വ്യത്യസ്തമാണെന്നതിനാല്‍ ഇത് എല്ലാവരെയും ബാധിക്കണമെന്നില്ല.

ഈ ആഴ്ചയിലെ അവധികള്‍ ഇങ്ങനെ
ഏപ്രില്‍ 14 : ഡോ.ബാബാസാഹെബ് അംബേദ്കര്‍ ജയന്തി /മഹാവീര്‍ ജയന്തി /ബൈശാഖി /തമിഴ് പുതുവത്സരം /ചൈറോബ, ബിജു ഫെസ്റ്റിവല്‍ /ബൊഹാഗ് ബിഹു (മേഘാലയ, ഹിമാചല്‍ പ്രദേശ് ഒഴികെയുള്ള സ്ഥലങ്ങളില്‍ അവധിയായിരിക്കും).
ഏപ്രില്‍ 15 : ദുഃഖവെള്ളി /ബംഗാളി പുതുവത്സരം /ഹിമാചല്‍ ദിനം /വിഷു /ബൊഹാഗ് ബിഹു- (രാജസ്താന്‍, ജമ്മു, ശ്രീനഗര്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ അവധിയായിരിക്കും).
ഏപ്രില്‍ 16 : ബൊഹാഗ് ബിഹു (അസമില്‍ അവധി)
ഏപ്രില്‍ 17 : ഞായര്‍ (പ്രതിവാര അവധി)

ആര്‍ബിഐയുടെ മാര്‍ഗരേഖ
റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ (ആര്‍ബിഐ) ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന അവധിദിനങ്ങളുടെ പട്ടിക അനുസരിച്ച്‌, ബാങ്കിംഗ് അവധികള്‍ വിവിധ സംസ്ഥാനങ്ങളില്‍ ആഘോഷിക്കുന്ന ഉത്സവങ്ങളെയോ ആ സംസ്ഥാനങ്ങളിലെ പ്രത്യേക അവസരങ്ങളുടെ അറിയിപ്പിനെയോ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ ഈ അവധികള്‍ ഒരുപോലെ എല്ലാ സംസ്ഥാനങ്ങളിലും ബാധകമല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിപണിയിലെ വിലക്കയറ്റം ; 10 ലക്ഷം ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ അനുമതി നൽകി...

0
ന്യൂഡൽഹി : ഒരു പതിറ്റാണ്ടിനിടയിൽ ആദ്യമായി രാജ്യത്തേക്ക് 10 ലക്ഷം ടൺ...

ഡൽഹിയിൽ മിന്നൽ സമരവുമായി രാഹുൽ

0
ന്യൂഡൽഹി : സിജെപിയുടെ വിദ്യാ‍ർത്ഥി സമരത്തിൽ പോലീസ് നടത്തിയ പെല്ലറ്റ്...

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...