പാലക്കാട് : പന്നിയങ്കര ടോള്‍ പ്ലാസ വഴിയുള്ള സ്വകാര്യ ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ഉയര്‍ന്ന ടോള്‍ നല്‍കി സര്‍വീസ് നടത്താന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തി വെച്ചിരിക്കുന്നത്. തൃശൂര്‍-പാലക്കാട് റൂട്ടില്‍ ബസുകള്‍ സര്‍വീസ് നിര്‍ത്തിയതോടെ യാത്രക്കാരും ദുരിതത്തിലായി. ആംബുലന്‍സ് പോകുന്ന വഴിയിലൂടെ യാത്രക്കാര്‍ ഇടപെട്ട് ബസുകള്‍ കടത്തി വിട്ടെങ്കിലും പോലീസെത്തി തടയുകയായിരുന്നു. കുറഞ്ഞ ടോള്‍ നിരക്ക് നിലവില്‍ വരുന്നത് വരെ സമരം തുടരാനാണ് ബസ് ഉടമകളുടെ തീരുമാനം.
പന്നിയങ്കര ടോൾ പ്ലാസ വഴിയുള്ള സ്വകാര്യ ബസ് സർവീസ് നിർത്തിവെച്ചു
RECENT NEWS
Advertisment




























