വായ്പ കുടിശ്ശിക പി.പി.എഫ് അക്കൗണ്ടില്‍ നിന്നും ഈടാക്കാനാവില്ല ; ഹൈകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ബാങ്കുകളിലെ വായ്പ കുടിശ്ശിക പി.പി.എഫ് അക്കൗണ്ടില്‍ നിന്നും ഈടാക്കാനാവില്ലെന്ന നിര്‍ണായക വിധിയുമായി ഗുജറാത്ത് ഹൈകോടതി. വായ്പയെടുത്ത ആളുടെ പി.പി.എഫ് അക്കൗണ്ടില്‍ നിന്നും 85,380 രൂപ ഈടാക്കിയ നടപടി റദ്ദാക്കിക്കൊണ്ടാണ് ഉത്തരവ്. ഗുജറാത്തിലെ സ്റ്റീല്‍ ആന്‍ഡ് പൈപ്പ് നിര്‍മ്മാണ കമ്പനിക്കാണ് ബാങ്ക് വായ്പ നല്‍കിയത്. ഇതിന്റെ ഉടമസ്ഥരില്‍ ഒരാള്‍ രാജേന്ദ്ര ഷാ എന്നയാളായിരുന്നു. ഷായുടെ പി.പി.എഫ് അക്കൗണ്ടും ബാങ്ക് ഓഫ് ബറോഡയിലായിരുന്നു. തുടര്‍ന്ന് വായ്പ തിരിച്ചടവ് മുടങ്ങിയപ്പോള്‍ ബാങ്ക് ഷായുടെ പി.പി.എഫ് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചു.

2020 ജൂണിലാണ് പണം പിന്‍വലിക്കപ്പെട്ട വിവരം ഇയാള്‍ അറിയുന്നത്. തുടര്‍ന്നാണ് കോടതിയില്‍ കേസ് നല്‍കിയത്. നിലവിലെ നിയമമനുസരിച്ച്‌ വായ്പ തിരിച്ചടച്ചില്ലെങ്കില്‍ അത് എടുത്തയാളുടെ പി.പി.എഫ് അക്കൗണ്ടില്‍ നിന്നും ഈടാക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ലെന്ന് ജസ്റ്റിസ് എ.എസ് സുപേയ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നാളെ മുതല്‍ മുന്‍ഗണനാ റേഷൻ കാര്‍ഡിന് അപേക്ഷിക്കാം

0
തിരുവനന്തപുരം : മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ക്ക് നാളെ മുതൽ അപേക്ഷിക്കാമെന്ന് പൊതുവിതരണ...

പൂഴിക്കാട് ഗവ.യു.പി സ്കൂളിൽ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോകകപ്പ് 2026 ഫുട്ബോൾ പ്രവചന മത്സരവും...

0
പൂഴിക്കാട്: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി...

അങ്കണവാടികളിലെ പാൽ, മുട്ട വിതരണം കടുത്ത പ്രതിസന്ധിയിലേക്കെന്ന് സിപിഎം

0
തിരുവനന്തപുരം : സംസ്ഥാനത്തെ ലക്ഷക്കണക്കിന് കുരുന്നുകൾക്ക് പോഷകാഹാരം ഉറപ്പാക്കുന്ന അങ്കണവാടികളിലെ പാൽ,...

പാനൂരിൽ കുഴിമന്തി കഴിച്ച 3 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ; ഹോട്ടലിന് പൂട്ടിട്ട് ആരോഗ്യ വകുപ്പ്

0
കണ്ണൂർ : പാനൂരിൽ കുഴിമന്തി കഴിച്ചതിന് പിന്നാലെ മൂന്ന് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ....