ഹൈടെക്ക് ആവാന്‍ ഒരുങ്ങി മാടമണ്‍ യുപി സ്‌കൂള്‍

For full experience, Download our mobile application:
Get it on Google Play

പെരുനാട് : ഹൈടെക്ക് ആവാന്‍ ഒരുങ്ങി മാടമണ്‍ യുപി സ്‌കൂള്‍. പെരുനാട് പഞ്ചായത്തിലെ പഴക്കംചെന്ന സ്‌കൂളുകളില്‍ ഒന്നാണിത്. 90 ലക്ഷം രൂപ ചെലവഴിച്ച് പുതിയ ബഹുനില കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നു. മണ്ണാരക്കുളഞ്ഞി – പമ്പ – ശബരിമല പാതയുടെ  സമീപം പഴയ ഓടിട്ട കെട്ടിടത്തിലാണ് സ്‌കൂളിന്റെ പ്രവര്‍ത്തനം. മുന്‍ എംഎല്‍എ രാജു ഏബ്രഹാമാണ് പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി കെട്ടിട നിര്‍മാണം ശുപാര്‍ശ ചെയ്തത്. താഴത്തെ നിലയില്‍ 4 ക്ലാസ് മുറികളും ഒന്നാംനിലയില്‍ ഒരു ക്ലാസ് മുറിയും എന്ന രീതിയിലാണ് കെട്ടിടത്തിന്റെ നിര്‍മാണം.

ശുചിമുറികള്‍, വരാന്ത എന്നിവയും കെട്ടിടത്തില്‍ ക്രമീകരിക്കും. താഴത്തെ നിലയുടെ കോണ്‍ക്രീറ്റിംഗ് പൂര്‍ത്തിയായി. ഒന്നാം നിലയുടെ കോണ്‍ക്രീറ്റിനുള്ള പണികള്‍ നടക്കുകയാണ്. മാടമണ്‍, കോട്ടൂപ്പാറ പ്രദേശങ്ങളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നവരില്‍ അധികവും. അവര്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യമാണ് സ്‌കൂളിന് പുതിയ കെട്ടിടം പണിയുന്നതിന് പിന്നില്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ കാണാനില്ലെന്ന് പരാതി

0
കോഴിക്കോട് : താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. താമരശ്ശേരി...

കുടുംബാരോഗ്യ കേന്ദ്രങ്ങൾ ശക്തിപ്പെടുത്തും ; 152 തസ്തികകൾ അനുവദിച്ച് ഉത്തരവായി : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ 152 തസ്തികകൾ...

കോഴിക്കോട് അരയെടുത്തുപാലം ഫ്ലൈഓവറിൽ കാറും ബൈക്കുകളും കൂട്ടിയിടിച്ച അപകടത്തിൽ തെറിച്ച് താഴേക്ക് വീണ് പരിക്കേറ്റ...

0
കോഴിക്കോട് : കോഴിക്കോട് അരയിടത്തുപാലം ഫ്ലൈഓവറിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ 19-ാം...

കൈക്കൂലിക്കേസിൽ സസ്പെൻഷനിൽ കഴിയുന്ന തഹസിൽദാറുടെ വീട്ടിൽ റെയ്ഡ് ; കണ്ടെത്തിയത് പണവും സ്വർണവും വജ്രവും...

0
ഹൈദരാബാദ് : ഹൈദരാബാദിൽ കൈക്കൂലിക്കേസിൽ സസ്പെൻഷനിൽ കഴിയുന്ന തഹസിൽദാറുടെ വീട്ടിൽ നടത്തിയ...