പെരുമ്പാവൂരില്‍ ബാങ്കിന്റെ ചില്ലു വാതിലില്‍ ഇടിച്ച്‌ യുവതി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി:പെരുമ്പാവൂരില്‍ ബാങ്കിന്റെ ചില്ലു വാതിലില്‍ ഇടിച്ച്‌ യുവതി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവിയും പെരുമ്പാവൂര്‍ നഗരസഭ സെക്രട്ടറിയും അന്വേഷണം നടത്തി മൂന്നാഴ്‍ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. ബാങ്കില്‍ സ്ഥാപിച്ചിരുന്നത് ഗുണനിലവാരം കുറഞ്ഞ നേര്‍ത്ത ഗ്ലാസ്സായതിനാലാണ് തുറക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ പൊട്ടിത്തകര്‍ന്നതെന്ന് പരാതിയുള്ള പശ്ചാത്തലത്തിലാണ് കമ്മീഷന്‍ നടപടികളിലേക്ക് പ്രവേശിച്ചത്. അതേസമയം സംഭവം നടന്ന ബാങ്കില്‍ പോലീസ് പരിശോധന തുടരുകയാണ്. പെരുമ്പാവൂരിലെ ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചിലാണ് പോലീസ് പരിശോധന നടത്തുന്നത്. ചില്ലിന്റെ ഗുണമേന്മ സംബന്ധിച്ച്‌ ശാസ്ത്രീയ പരിശോധനയും നടത്തും.

ഗുണനിലവാരമില്ലാത്ത അപകടകരമായ ഗ്ലാസ്സ്  പ്രധാന വാതിലില്‍ വന്നതില്‍ പരാതിയുണ്ടെന്ന് മരിച്ച ബീനയുടെ ഭര്‍ത്താവിന്റെ സഹോദരന്‍ ഷാനു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ബാങ്കിന് മുന്നിലെ വാതിലില്‍ ഇടിച്ച്‌ ഗ്ലാസ് പൊട്ടി വീണ് വയറില്‍ തുളച്ച്‌ കയറിയാണ് കൂവപ്പാടി ചേലക്കാട്ടില്‍ ബൈജു പോളിന്റെ ഭാര്യ ബീന മരിച്ചത്. പെരുമ്പാവൂര്‍ എ.എം റോഡിലെ ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചില്‍ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...