മഹാരാഷ്ട്രയില്‍ വന്‍ ബാങ്ക് കൊള്ള ; 57 ലക്ഷം രൂപ കവര്‍ന്നു

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര : മഹാരാഷ്ട്രയില്‍ വന്‍ ബാങ്ക് കൊള്ള. ലാത്തൂരിലെ ഗ്രാമീണ്‍ ബാങ്കില്‍ നിന്ന് അര കോടിയിലേറെ മോഷ്ട്ടാക്കള്‍ കവര്‍ന്നു. 27 ലക്ഷം രൂപയും, 22 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളുമാണ് നഷ്ടമായത്. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. 14 ഗ്രാമങ്ങളില്‍ നിന്നുള്ളവരുടെ അക്കൗണ്ടുകളാണ് ബാങ്കിലുള്ളത്.

ലാത്തൂരിലെ നഗര്‍ പഞ്ചായത്ത് കെട്ടിടത്തിലെ മഹാരാഷ്ട്ര ഗ്രാമീണ്‍ ബാങ്കിലാണ് കവര്‍ച്ച നടന്നത്. തിങ്കളാഴ്ച രാവിലെ ബാങ്ക് തുറക്കാന്‍ എത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിയുന്നത്. ബാങ്കിന്റെ പ്രധാന വാതില്‍ തകര്‍ന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. അകത്തെ പരിശോധനയില്‍ പ്രധാന ലോക്കര്‍ പൊളിച്ചതായി കണ്ടെത്തി.

തുടര്‍ന്ന് ബ്രാഞ്ച് മാനേജറെ വിവരം അറിയിക്കുകയും പിന്നീട് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ചാച്ചൂര്‍ ഡിവിഷന്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. “നിലവില്‍ 27 ലക്ഷം രൂപയും 22 ലക്ഷം വിലമതിക്കുന്ന ആഭരണങ്ങളും കൊള്ളയടിച്ചതായാണ് കണക്ക്. മോഷണത്തിന്റെ വിശദമായ വിലയിരുത്തല്‍ നടക്കുന്നേയുള്ളു. ആകെ 57 ലക്ഷം രൂപ നഷ്ടമായി എന്നാണ് അനുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...