1600 സീരീസിലെ കോളുകൾ തടയരുതെന്ന് ട്രൂകോളറിനോട് ട്രായ് ; ഉപഭോക്താക്കൾക്ക് ആശയക്കുഴപ്പമുണ്ടാകാൻ സാധ്യത

For full experience, Download our mobile application:
Get it on Google Play

മുംബൈ : ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും മാത്രമായി അനുവദിച്ചുനൽകിയിട്ടുള്ള 1600 സീരീസിലെ നമ്പറുകൾ സ്പാം വിഭാഗത്തിൽ ഉൾപ്പെടുത്തരുതെന്ന് ട്രൂകോളറിനു മാർഗനിർദേശവുമായി ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്). ഇത്തരം ലേബലുകൾ ഉപഭോക്താക്കൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാനും തെറ്റിദ്ധരിപ്പിക്കാനും ഇടയാക്കും. 140 സീരീസിലുള്ള നമ്പറുകൾ സാമ്പത്തിക സേവന സ്ഥാപനങ്ങളുടെ പ്രമോഷനു വേണ്ടിയുള്ളതാണ്. ഈ നമ്പറുകളും സ്പാമിൽപ്പെടുത്താൻ പാടില്ല. പകരം അനാവശ്യ പ്രമോഷണൽ കോളുകൾ വരുന്ന നമ്പറുകൾ ട്രായിയുടെ ഡു നോട്ട് ഡിസ്റ്റർബ് (ഡി.എൻ.ഡി.) പ്രിഫറൻസ് മാനേജ്‌മെന്റ് ആപ്ലിക്കേഷൻ വഴി ബ്ലോക്ക് ചെയ്യാൻ നിർദേശിക്കാമെന്നും ട്രായ് വ്യക്തമാക്കി.

1600 സീരീസിലുള്ള നമ്പറുകൾ ബാങ്ക്, സാമ്പത്തിക സേവന-ഇൻഷുറൻസ് കമ്പനികളുടെ ഇടപാടുകളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി മാത്രമായി അനുവദിച്ചു നൽകിയിട്ടുള്ളതാണ്. പൗരർക്ക് സർക്കാരിൽനിന്നുള്ള ആശയ വിനിമയങ്ങൾക്കും ഈ സീരീസിലെ നമ്പറുകളാണ് ഉപയോഗിക്കുക. ബാങ്കുകളിൽനിന്നും ധനകാര്യ സേവന കമ്പനികളിൽനിന്നുമുള്ള കോളുകൾ എളുപ്പത്തിൽ തിരിച്ചറിയാനും തട്ടിപ്പുകൾ തടയാനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കം നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പരിപാടിയാണെന്ന് സംശയമുണ്ടെന്ന്...

0
കണ്ണൂര്‍: തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ...

എസ്ഐആർ : റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ എ.ബി ഇബ്രാഹിമിന് നോട്ടീസ്

0
ബെംഗളൂരു : വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ (എസ്ഐആർ) ഭാഗമായി...

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

0
ഇടുക്കി: അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം....

കഥകൾ മെനയുന്നതിൽ മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിയ്ക്ക് നൽകണമെന്ന് എം എ ബേബി

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ഇഡി...