ഓടുന്ന ട്രെയിനില്‍ നിന്ന് മോഷ്ടാവിനെ പുറത്തേക്ക് ചവിട്ടിയിട്ടു ; മലയാളിക്കെതിരെ മുംബൈ പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഓടുന്ന ട്രെയിനില്‍ നിന്ന് മോഷ്ടാവിനെ പുറത്തേക്ക് ചവിട്ടിയിട്ട സംഭവത്തില്‍ മലയാളിക്കെതിരെ കേസെടുത്ത് മുംബൈ പോലീസ്. മാവേലിക്കര സ്വദേശി സുരേഷ് കുമാറിനെതിരെയാണ് കേസ്. താന്‍ ചവിട്ടിയപ്പോള്‍ അല്ല മോഷ്ടാവ് താഴേക്ക് വീണതെന്നും സ്വയം ചാടിയതാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു. ഏതാനും സെക്കന്റുകള്‍ക്ക് ശേഷം ട്രാക്കില്‍ നിന്ന് എഴുന്നേറ്റ് പോകുന്നതും കണ്ടെന്നും സുരേഷ് കുമാര്‍ പറഞ്ഞു. പണവും ഫോണും അടങ്ങിയ തന്റെ ബാഗുമായി മോഷ്ടാവ് രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. ട്രെയിനില്‍നിന്ന് ചാടാന്‍ മോഷ്ടാവ് ശ്രമിച്ചു. ബാഗ് തിരികെ തരാന്‍ പറഞ്ഞിട്ടും കേട്ടില്ല. പിന്നാലെ ബാഗ് മോഷ്ടാവ് തന്നെ ട്രാക്കിലേക്ക് എറിഞ്ഞു. തന്റെ കാലുപിടിച്ച് വലിക്കാന്‍ ശ്രമിച്ചു. താന്‍ ചവിട്ടിയപ്പോള്‍ അല്ല മോഷ്ടാവ് താഴേക്ക് വീണത്. പിന്നീട് അയാള്‍ സ്വയം ചാടിയതാണ്.

ഏതാനും സെക്കന്റുകള്‍ക്ക് ശേഷം ട്രാക്കില്‍ നിന്ന് എഴുന്നേറ്റ് പോകുന്നതും കണ്ടു. ബാഗ് പോലീസ് പിന്നീട് കണ്ടെത്തിയെങ്കിലും അതില്‍ പണവും ഫോണും ഉണ്ടായിരുന്നില്ല. മോഷ്ടാവിനെയും കണ്ടെത്താന്‍ കഴിഞ്ഞില്ല – സുരേഷ് കുമാര്‍ പറഞ്ഞു. കഴിഞ്ഞ 14ാം തിയതി വൈകിട്ട് മൂന്നര മണിയോടെയാണ് സംഭവം. പുനെയില്‍ നിന്ന് ഹൗറയിലേക്ക് പോകുന്ന ആസാദ് ഹിന്ദ് എക്‌സപ്രസ് ട്രെയ്‌നിലാണ് സംഭവം. മഹാരാഷ്ട്രയില്‍ ക്ഷേത്രദര്‍ശനത്തിനായി എത്തി മടങ്ങുയായിരുന്നു സുരേഷ്. അതിനിടെയായിരുന്നു മോഷണം. ദൃശ്യങ്ങളില്‍ മോഷ്ടാവിനെ സുരേഷ് കുമാര്‍ ചവിട്ടുന്നത് കാണാം. ട്രെയിനിന്റെ പടിയില്‍ തൂങ്ങി നിന്ന മോഷ്ടാവ് ട്രാക്കിന് സമീപം വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. പരുക്കേറ്റ മോഷ്ടാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സങ്കുചിത രാഷ്ട്രീയത്തിന് വേദിയാക്കരുത് ; ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്. സങ്കുചിത രാഷ്ട്രീയത്തിന്...

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...