Sunday, May 19, 2024 10:25 pm

ഇനി എ.ടി.എമ്മില്‍ പണമില്ലെങ്കില്‍ പിഴ ചുമത്തും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇനി എ.ടി.എമ്മില്‍ പണമില്ലെങ്കില്‍ ബാങ്കുകള്‍ക്ക് പിഴ ചുമത്തും. പൊതുജനത്തിന് ആവശ്യത്തിന് പണം എ.ടി.എമ്മുകളിലൂടെ ലഭ്യമാകുന്നത് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് പിഴ ഈടാക്കാനുളള തീരുമാനമെടുത്തതെന്ന് ആര്‍.ബി.ഐ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഒക്ടോബര്‍ ഒന്നുമുതല്‍ പിഴ ഈടാക്കുന്നത് നിലവില്‍ വരും. മാസത്തില്‍ പത്തുമണിക്കൂറില്‍ കൂടുതല്‍ സമയം എ.ടി.എം കാലിയായാല്‍ ആണ് പതിനായിരം രൂപ പിഴ ഈടാക്കുക.

യഥാസമയം പണം നിറയ്ക്കാത്തതിനെ തുടര്‍ന്ന് പ്രവര്‍ത്തന രഹിതമായി കിടക്കുന്ന എ.ടി.എമ്മുകളെ കുറിച്ച്‌ അവലോകനം നടത്തിയെന്നും ഇത് പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്നുണ്ടെന്നുമുളള വിലയിരുത്തലിലാണ് ആര്‍.ബി.ഐ യുടെ ഈ നടപടി. ബാങ്കുകള്‍, എ.ടി.എം ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ എ.ടി.എമ്മുകളില്‍ പണത്തിന്റെ ലഭ്യത നിരീക്ഷിക്കുകയും ലഭ്യത ഉറപ്പുവരുത്തുകയും ചെയ്യുന്നതിനായി തങ്ങളുടെ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ആര്‍.ബി.ഐ പറയുന്നു. ഇതുമായി ബന്ധപ്പെട്ട ലംഘനങ്ങളെ ഗൗരവത്തോടെ സമീപിക്കുമെന്നും, പിഴ ഈടാക്കുമെന്നും ആര്‍.ബി.ഐ വ്യക്തമാക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബിജെപി അധികാരമുറപ്പിച്ചു ; മോദി 270 സീറ്റ് പിന്നിട്ടു, രാഹുലിന് 40 കിട്ടില്ല –...

0
ദില്ലി : ബി ജെ പി സർക്കാർ വീണ്ടും അധികാരമുറപ്പിച്ചെന്ന ആത്മവിശ്വാസം...

ഹജ്ജ് സീസൺ ; തീർഥാടകരെ മക്കയിലെത്തിക്കാൻ ബസ്​ സര്‍വീസ് വർധിപ്പിച്ചു ​

0
റിയാദ്: ഹജ്ജ് സീസൺ ആസന്നമായിരിക്കെ രാജ്യത്തെ നഗരങ്ങൾക്കിടയിൽ ബസുകളിൽ തീർഥാടകരെ മക്കയിലേക്കും...

വൈക്കത്ത് ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

0
കോട്ടയം: ശക്തമായ ഇടിമിന്നലേറ്റ് വൈക്കത്ത് ഒരു വീട്ടിലെ വൈദ്യുത മീറ്ററും ഭിത്തിയും...

ഇടുക്കിയിൽ അതിതീവ്രമഴ : നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി

0
തൊടുപുഴ: ഇടുക്കിയിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ വെക്കേഷൻ...