പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണിപ്പൂർ സന്ദർശനത്തിനെതിരെ നിരോധിത സംഘടനകൾ

For full experience, Download our mobile application:
Get it on Google Play

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണിപ്പൂർ സന്ദർശനത്തിനെതിരെ നിരോധിത സംഘടനകൾ. മോദിയുടെ ചടങ്ങുകൾ ബഹിഷ്കരിക്കാൻ ആറ് സംഘടനകൾ ആഹ്വാനം ചെയ്തു. ദ കോർഡിനേഷൻ കമ്മിറ്റിയാണ് മോദി സംസ്ഥാനം വിടും വരെ ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്. ശനിയാഴ്ച ഇംഫാലിലും ചുരാചന്ദ്പൂരിലുമായി നടക്കുന്ന ചടങ്ങുകളിലാണ് മോദി പങ്കെടുക്കുന്നത്. സന്ദർശനത്തിന് മുന്നോടിയായി മേഖലയിൽ വൻ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. മണിപ്പൂരിൽ ദേശീയപാത രണ്ട് തുറക്കാൻ തീരുമാനമായിട്ടുണ്ട്. ഇതിൽ സർക്കാരും കുക്കി സംഘടനകളും തമ്മിൽ ധാരണയായി.

ഉപരോധങ്ങൾ അവസാനിപ്പിക്കാനും തീരുമാനമായി. മോദിയുടെ മണിപ്പൂർ സന്ദർശനത്തിന് മുന്നോടിയായാണ് ഈ തീരുമാനം. 2023 മെയ് മാസത്തിൽ മണിപ്പൂരില്‍ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണ് ഇത്. മോദി ആദ്യം മിസോറാം ആണ് സന്ദർശിക്കുന്നത്. ശേഷമായിരിക്കും മണിപ്പൂരിലെത്തുക. ബൈറാബി-സൈരാങ് റെയിൽവേ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനായാണ് മോദി മിസോറാം സന്ദർശിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യലഹരിയിലുള്ളവരെ ട്രെയിനിൽനിന്നു പുറത്താക്കാം, കേസുമെടുക്കാം : രക്തപരിശോധന നിർബന്ധമില്ല ; കോടതി

0
കൊച്ചി : ട്രെയിനുകളിലും റെയിൽവേ പരിസരങ്ങളിലും മദ്യപിച്ചെത്തുന്നവരെ നീക്കംചെയ്യാനും കേസെടുക്കാനും റെയിൽവേ...

കൊച്ചി മെട്രോ മൂന്നാംഘട്ടം : 15 സ്റ്റേഷനുകൾ ; നെടുമ്പാശേരി വിമാനത്താവളവും ഉൾപ്പെടുത്തി ഡിപിആർ...

0
കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാംഘട്ടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. 17.5 കിലോമീറ്റർ...

സസ്പെൻഷനിലായിട്ടും ഒപ്പമുള്ള പോലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ ; ഒപ്പമുള്ളത് ഡ്രൈവറും ​ഗൺമാനുമടക്കം...

0
തിരുവനന്തപുരം: സസ്പെൻഷനിലായിട്ടും പോലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ. പോലീസ് ഡ്രൈവറും...

കടലുണ്ടിക്കടവ് പാലം പുനരുദ്ധാരണത്തിന് രൂപരേഖയായി ; പൊതുമരാമത്ത് വകുപ്പിന്റെ സംയുക്തയോഗം ഉടൻ

0
കടലുണ്ടി : ഫണ്ടനുവദിച്ചിട്ടും ഒന്നര വർഷം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കടലുണ്ടിക്കടവ് പാലം...