പീരുമേട്ടിലെ റിസോര്‍ട്ട് – ഹോംസ്റ്റേ ഉടമകള്‍ സംഘടന രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പീരുമേട് : പീരുമേട്ടിലെ റിസോര്‍ട്ട് – ഹോംസ്റ്റേ ഉടമകള്‍ ചേര്‍ന്ന് സംഘടന രൂപീകരിച്ചു. പീരുമേട് വില്ലേജ്, പീരുമേട് പഞ്ചായത്ത്, വണ്ടിപ്പെരിയാര്‍ പഞ്ചായത്തിന്റെ പതിനഞ്ചാം വാര്‍ഡ്‌ എന്നിവയില്‍  ഉള്‍പ്പെട്ട പ്രദേശത്തുള്ള റിസോര്‍ട്ട്, ഹോം സ്റ്റേ, സര്‍വീസ് വില്ല  ഉടമകളാണ് അംഗങ്ങള്‍. പരസ്പര ബന്ധമോ, സഹകരണമോ, സംഘടനയോ ഇതുവരെ ഉണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ പലവിധമായ ചൂഷണങ്ങളും പ്രയാസങ്ങളും നേരിടുകയായിരുന്നു റിസോര്‍ട്ട്, ഹോംസ്റ്റേ ഉടമകള്‍. പീരുമേട് റിസോര്‍ട്ട് ഓണേഴ്സ് അസോസിയേഷന്റെ രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ നടപടികളും പൂര്‍ത്തിയായതായി  ഭാരവാഹികള്‍ അറിയിച്ചു.

പ്രധാന ടൂറിസം മേഖലകളായ പരുന്തുംപാറ, കുട്ടിക്കാനം, പീരുമേട് എന്നീ ടൂറിസം കേന്ദ്രങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ടൂറിസം വകുപ്പുമായും ജില്ലാ ഭരണകൂടം, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുമായി സഹകരിച്ച് ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളില്‍ പങ്കാളികളാകും. റിസോര്‍ട്ട്, ഹോംസ്റ്റേ, സര്‍വീസ് വില്ല ഉടമകളുടെ ബിസിനസ് വളര്‍ച്ചക്കും അതുവഴി അംഗങ്ങളുടെ സാമ്പത്തിക ഉന്നമനവും സംഘടന ലക്ഷ്യമിടുന്നു. റിസോര്‍ട്ടുകളും ഹോംസ്റ്റേകളും സര്‍വീസ് വില്ലകളും ലാഭകരമായി നടത്തിക്കൊണ്ടുപോകുന്നതിന് അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും സാങ്കേതിക പരിജ്ഞാനം നല്‍കുന്നതിന് സെമിനാറുകളും ക്ലാസുകളും നടത്തും. അംഗങ്ങള്‍ക്കും കുടുംബത്തിനും വേണ്ടി ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കും. ട്രാവല്‍ പാക്കേജുകള്‍, ടൂറിസം ഫെസ്റ്റുകള്‍, മേളകള്‍, ട്രേഡ് ഫെയറുകള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ നടപ്പിലാക്കുവാനും പദ്ധതിയുണ്ടെന്ന് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം, ജനറല്‍ സെക്രട്ടറി ഡോ.കെ.സോമന്‍, ട്രഷറര്‍  അരുണ്‍ ജോസഫ് എന്നിവര്‍ പറഞ്ഞു.

അസോസിയേഷന്റെ പൊതുയോഗം സെപ്തംബര്‍ 13 ശനിയാഴ്ച രാവിലെ 10.30 ന് കുട്ടിക്കാനം ടോപ്പ് ഇന്‍ ടൌണ്‍ ഹോട്ടലില്‍ വെച്ച് കൂടും. സംഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ മനസ്സിലാക്കുന്നതിനും അംഗത്വം എടുക്കുന്നതിനും ഇവിടെ അവസരമുണ്ടാകും. ഭാരവാഹികളായി പ്രസിഡന്റ് – പ്രകാശ് ഇഞ്ചത്താനം, ജനറല്‍ സെക്രട്ടറി – ഡോ.കെ.സോമന്‍, ട്രഷറര്‍ – അരുണ്‍ ജോസഫ്, വൈസ് പ്രസിഡന്റ്മാര്‍ – രവീന്ദ്രന്‍ നായര്‍ കെ., പ്രമോദ് സെബാസ്റ്റ്യന്‍, സെക്രട്ടറിമാര്‍ – ജോണ്‍ ഫിലിപ്പ്, ജില്‍സ് എ.ജോസ്, കമ്മറ്റി അംഗങ്ങള്‍ – സാദിക് കെ.ഹനീഫ്, ജാനി നിസ്താര്‍, ജോബി ജോസഫ് എബ്രഹാം, ജോസ് കുര്യാക്കോസ്‌, ദീപേഷ് സി.ബി., ബിനോദ് സ്കറിയ എന്നിവരെ തെരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...