മല്ലപ്പള്ളി : പൗവത്തിപ്പടി കവലയിലെ ആൽമരം അപകടാവസ്ഥയിൽ. കോട്ടയം കോഴഞ്ചേരി സംസ്ഥാന പാതയിലെ കീഴ്വായ്പൂരേക്കുള്ള റോഡും മല്ലപ്പള്ളി-ചെറുകോൽപ്പുഴ റോഡും ചേരുന്ന ഭാഗത്ത് ഇവയുടെ ഇടയിൽ നിൽക്കുന്ന മരമാണ് എപ്പോൾ വേണമെങ്കിലും മറിഞ്ഞുവീഴാൻ ഒരുങ്ങിനിൽക്കുന്നത്. ഇതിന്റെ ഒരുകൊമ്പ് വീണ് പരിക്കേറ്റ സ്കൂട്ടർ യാത്രികൻ മാസങ്ങൾ കഴിഞ്ഞും ചികിത്സയിൽ കഴിയുന്നു. വേരുകൾ ഉയർന്ന് വന്നതിനെത്തുടർന്ന് ടാർ ഉപരിതലം പൊട്ടിയിട്ടുണ്ട്. രണ്ട് ശിഖരങ്ങൾകൂടി ഒടിഞ്ഞ് താഴേക്ക് കിടക്കുന്നു. കടകളും എൻ.എസ്.എസ്. മന്ദിരവും തൊട്ടടുത്താണ്. 11 കെ.വി. അടക്കം വൈദ്യുതിലൈനുകൾ ചേർന്ന് പോകുന്നു. ഇനിയൊരു അപകടത്തിന് കാത്തിരിക്കാതെ നടപടിയെടുക്കണമെന്നാണ് പൊതു ആവശ്യം.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.





























