റോഡ് പണിയുടെ ഭാഗമായി ആൽമരം വെട്ടിമാറ്റാൻ തുടങ്ങിയതിൽ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇളകൊള്ളൂർ ശ്രീമഹാദേവർ ക്ഷേത്രം വക പള്ളിപടി ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ആൽവൃക്ഷം റോഡ് പണിയുടെ ഭാഗമായി വെട്ടിമാറ്റാൻ തുടങ്ങിയതിൽ പ്രദേശവാസികളുടെയും ക്ഷേത്ര ഭരണ സമിതിയുടെയും പ്രതിഷേധം. ആൽമരം നിലവിലെ പുതിയ ടാറിംഗിന് വെളിയിലാണ് നിൽക്കുന്നത്. ഓട ആലിന് പിന്നോട്ട് മാറ്റി ചെയ്യാൻ ആവശ്യത്തിനുള്ള സ്ഥലം നിലവിലുണ്ട്. വർഷങ്ങൾക്ക് മുൻപ് റോഡ് പണിയുമായി ബന്ധപ്പെട്ടു ക്ഷേത്ര വഞ്ചി പൊളിച്ചു മാറ്റി വികസനത്തിനായി നൽകിയതാണ്. റോഡിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്ന വലിയൊരു തണൽ മരം മുറിക്കരുതെന്നുമാണ് നാട്ടുകാരുടെയും ആവശ്യം.

ഓടപണിയിലും പല ഭാഗങ്ങളിലും സ്ഥലമെടുപ്പിലും നിരവധി പരാതി ഉയർന്നിരുന്നു. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ഹരികുമാർ കെഎസ്ടിപി എക്സിക്യൂട്ടീവ് എൻജിനീയർക്കു ഇതുമായി ബന്ധപ്പെട്ട് ഇന്ന് പരാതി നൽകി. എംഎൽഎയും എംപിയും പ്രശ്നത്തിൽ ഇടപെടണമെന്നും സ്ഥലം സന്ദർശിക്കണമെന്നും പഞ്ചായത്ത് അംഗം വി ശങ്കറും പ്രദേശവാസികളും ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച്...

ജാതി അധിഷ്ഠിത സംവരണത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധം; സമരം ചെയ്തവരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി

0
ദില്ലി: ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക മാനദണ്ഡങ്ങൾ മാത്രം...

ജന്തർമന്തറിൽ ജാതി അധിഷ്ഠിത സംവരണത്തിനെതിരെ പ്രതിഷേധം

0
ന്യൂഡൽഹി : ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക...