സംസ്ഥാനത്തെ ബാറുകളും ബീയര്‍ വൈന്‍ പാര്‍ലറുകളും തുറക്കാന്‍ എക്സൈസ് വകുപ്പിന്റെ ശുപാര്‍ശ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളും ബീയര്‍ വൈന്‍ പാര്‍ലറുകളും തുറക്കാന്‍ എക്സൈസ് വകുപ്പിന്റെ ശുപാര്‍ശ. എക്സൈസ് കമ്മീഷണറുടെ ശുപാര്‍ശ എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ മുഖ്യമന്ത്രിയ്ക്ക് കൈമാറിയിട്ടുണ്ട്. തുറക്കാനുള്ള ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്നാണു സൂചന. അണ്‍ലോക്കിന്റെ ഭാഗമായി പല സംസ്ഥാനങ്ങളിലും ബാറുകള്‍ തുറന്ന സാഹചര്യത്തിലാണ് എക്സൈസ് വകുപ്പ് കേരളത്തിലും ഈ നിര്‍ദേശം മുന്നോട്ടുവെയ്ക്കുന്നത്.

തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നതായി എക്സൈസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ തുറക്കാന്‍ അനുമതി നല്‍കണം. ഒരു മേശയില്‍ രണ്ട് പെരെന്ന നിലയില്‍ ക്രമീകരിക്കണം, പാഴ്സല്‍ മദ്യവില്‍പ്പന അവസാനിപ്പിച്ച്‌ ബിവറേജ് കോര്‍പ്പേറഷനിലുണ്ടാവുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കാം തുടങ്ങിയ ശുപാര്‍ശകളാണ് എക്സൈസ് കമ്മീഷണര്‍ എക്സൈസ് വകുപ്പ് മന്ത്രിക്ക് നല്‍കിയത്.

സംസ്ഥാനത്ത് 596 ബാറുകളും 350 ബീയര്‍-വൈന്‍ പാര്‍ലറുകളുമാണുള്ളത്. മാര്‍ച്ചില്‍ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ ഇവ അടഞ്ഞു കിടക്കുകയാണ്. നിലവില്‍ ബാറുകളിലും ബീയര്‍ പാര്‍ലറുകളിലും പ്രത്യേക കൗണ്ടര്‍ വഴി പാഴ്സല്‍ വില്‍പന മാത്രമാണുള്ളത്. അതിനായി ബെവ്കോ ആപ്പില്‍ ബുക്ക് ചെയ്യണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിൽപ്പനയ്ക്കായി വാ​ട​ക വീ​ട്ടി​ൽ ഒ​ളി​പ്പി​ച്ച നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

0
തിരുവനന്തപുരം : വിൽപ്പനയ്ക്കായി വാ​ട​ക വീ​ട്ടി​ൽ ഒ​ളി​പ്പി​ച്ച നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ...

ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് ചിത്ര

0
മൈസൂർ: എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് ​ഗായിക കെ.എസ്....

മുരളീധരനെ പുകഴ്ത്തി ഡോ. ഹാരിസ് ചിറയ്ക്കൽ

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തിരക്ക് കുറയ്ക്കാൻ ആരോഗ്യ...

നെഹ്റു ട്രോഫി വള്ളംകളിയുടെ ഒന്നാം സമ്മാനം ഇനി കാൽ കോടി

0
തിരുവനന്തപുരം : നെഹ്‌റു ട്രോഫി സമ്മാനത്തുകയിൽ വമ്പൻ വർധന വരുത്തി സർക്കാർ....