കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകള്‍ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫ് യോഗം ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകള്‍ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫ് യോഗം ഇന്ന് ചേരും. ജോസ് വിഭാഗം ഇടതുപക്ഷത്തേക്ക് എന്ന് വ്യക്തമായതോടെ ജോസഫ് വിഭാഗത്തിന് സീറ്റ് നല്‍കാനുള്ള അന്തിമതീരുമാനം ഇന്നുണ്ടായേക്കും. കുട്ടനാട് സീറ്റില്‍ പി.ജെ ജോസഫ് വിഭാഗം തന്നെ മത്സരിക്കട്ടേയെന്നാണ് യു.ഡി.എഫിലെ ധാരണ.

സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന നി‍ര്‍ദേശം യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പടെ ഉന്നയിച്ചെങ്കിലും പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ക്ക് അതിനോട് താത്പര്യമില്ല. മുന്നണി സംവിധാനം കൂടുതല്‍ ശിഥിലമാക്കുന്ന തീരുമാനത്തിന് നില്‍ക്കേണ്ടെന്നാണ് മുസ്ലീം ലീഗ് അടക്കം ഘടകകക്ഷികളുടെയും നിര്‍ദേശം. കുട്ടനാട്ടിലെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച അന്തിമ തീരുമാനം ഇന്നത്തെ യു.ഡി.എഫ് യോഗം കൈക്കൊള്ളും. കഴിഞ്ഞ തവണ മത്സരിച്ച അഡ്വ ജേക്കബ് എബ്രഹാമിന്റെ പേര് മാത്രമാണ് ജോസഫ് വിഭാഗം മുന്നോട്ടുവെയ്ക്കുന്നത്.

ജോസ് വിഭാഗത്തിനോട് സ്വീകരിക്കേണ്ട അന്തിമ നിലപാട് സംബന്ധിച്ചുള്ള തീരുമാനവും ഇന്ന് ചേരുന്ന യു.ഡി.എഫ് തീരുമാനിക്കും. യു.ഡി.എഫ് യോഗത്തിന് ശേഷം വൈകീട്ട് കുട്ടനാട് രാമങ്കരിയില്‍ പി.ജെ ജോസഫ് നേതൃയോഗം വിളിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേയ്ക്ക് കടക്കാനാണ് തീരുമാനം. ചവറയില്‍ ഷിബു ബേബി ജോണ്‍ തന്നെയാണ് സ്ഥാനാര്‍ത്ഥിയെന്ന കാര്യത്തില്‍ ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...