ന്യൂനമര്‍ദ്ദങ്ങള്‍ കാരണം സംസ്ഥാനത്ത് തുലാവര്‍ഷത്തിന്‍റെ വരവ് വൈകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ തുടര്‍ച്ചയായി രൂപം കൊളളുന്ന ന്യൂനമര്‍ദ്ദങ്ങള്‍ കാരണം സംസ്ഥാനത്ത് തുലാവര്‍ഷത്തിന്‍റെ വരവ് വൈകുന്നു. കേരളത്തില്‍ നിലവില സാഹചര്യത്തില്‍ തുലാവര്‍ഷം അടുത്ത മാസം ആദ്യം എത്തുമെന്നാണ് വിലിയരുത്തല്‍. കാലവര്‍ഷം കേരളത്തില്‍ ജൂണ്‍ ഒന്നിന് എത്തുകയും ഒക്ടോബര്‍ പതിനഞ്ചോടെ പിന്‍വാങ്ങുകയും തുലാവര്‍ഷം എത്തുകയുമാണ് പതിവ്. ഉത്തരേന്ത്യയില്‍ സെപ്റ്റംബര്‍ 28 മുതല്‍ കാലവര്‍ഷത്തിന്‍റെ പിന്‍മാറ്റം തുടങ്ങിയിരുന്നു. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ലാലീന പ്രതിഭാസത്തിന്‍റെ പശ്ചാത്തലത്തില്‍ തുടര്‍ച്ചയായി ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെടുകയാണ്. ഒഡീസ ആന്ധ്ര തീരത്തുള്ള ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച്‌ അതിതീവ്രന്യൂമര്‍ദ്ദമാകും.

ഈ മാസം അവസാനത്തോടെ തുലാവര്‍ഷത്തിന്‍റെ വരവിന് നിര്‍ണ്ണായകമാകുന്ന കഴിക്കന്‍ കാറ്റിന്‍റെ ദീശമാറ്റം ഉണ്ടാകുമെന്നാണ് സൂചന. സംസ്ഥനത്ത് ഈ മാസം ലഭിക്കേണ്ട മഴയില്‍ ഇതുവരെ 7 ശതമാനം കുറവാണ് തുലവര്‍ഷത്തിന്‍റെ വരവ് വൈകിയതോടെ രേഖപ്പെടുത്തിയിരിക്കുന്നത്. തുലാവര്‍ഷത്തിന്‍റെ ആരംഭം അടുത്ത മാസം ആദ്യ വാരത്തിലേക്ക് നീണ്ടാലും സീസണില്‍ ലഭിക്കേണ്ട മഴയില്‍ കാര്യമായ കുറവുണ്ടാകില്ലെന്നാണ് കാലാവസഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ് : വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടി ;...

0
കൊച്ചി : സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വാര്‍ത്താക്കുറിപ്പ്...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം ; കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം ; തിരുവോണ...

0
ബെം​ഗളൂരു: പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം. മൈസൂരു...

അനുമതിയില്ലാതെ സ്കൂളിൽ കയറി, ക്ലാസ്സ് മുറികളിൽ ഇരുന്നു ; സിജെപി സ്ഥാപകൻ അഭിജീത് ദിപ്കയ്ക്കെതിരെ...

0
മുംബൈ : അനുമതിയില്ലാതെ സർക്കാർ സ്കൂളിൽ പ്രവേശിക്കുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന...

ക്ഷേത്ര ഉത്സവത്തിന് തിടമ്പേറ്റാൻ ‘ഗുരുപുരം അർജുനൻ’ ; റോബോട്ടിക് ആനയെ 25-ന് നടയിരുത്തും

0
കാഞ്ഞങ്ങാട് : ഗുരുപുരം മഹാവിഷ്ണുക്ഷേത്രത്തിൽ ഇനി ക്ഷേത്ര ഉത്സവത്തിലും മറ്റ് പ്രധാന...