Friday, April 26, 2024 2:11 am

സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഇ-ഓട്ടോ വാങ്ങുന്നതിന് പ്രത്യേക വായ്പ
കേരള സംസ്ഥാന പട്ടികജാതി വികസന കോര്‍പറേഷന്‍ വ്യവസായ വകുപ്പിന്റെ കീഴിലുളള കേരളാ ഓട്ടോ മൊബൈല്‍സ് ലിമിറ്റഡിന്റെ ഇ-ഓട്ടോ വാങ്ങുന്നതിനായി പ്രത്യേക വായ്പകള്‍ നല്‍കുന്നു. മൂന്ന് ലക്ഷം രൂപ വരെ നല്‍കുന്ന വായ്പയ്ക്ക് ആറു ശതമാനമാണ് പലിശ നിരക്ക്. സര്‍ക്കാര്‍ വക 30000 രൂപ സബ്‌സിഡി ലഭിക്കും. 80 മുതല്‍ 90 കിലോമീറ്റര്‍ വരെ മൂന്ന് മണിക്കൂര്‍ 55 മിനിറ്റ് ചാര്‍ജ് ചെയ്യുന്ന ഒരു ബാറ്ററിയില്‍ നിന്നും ലഭിക്കും. ആവശ്യമുളളവര്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടണമെന്ന് കെ എസ് ഡി സി ഫോര്‍ എസ് സി എസ് ടി ജില്ലാ മാനേജര്‍ അറിയിച്ചു.

ക്വട്ടേഷന്‍
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 2020 നവംബര്‍ മുതല്‍ 2021 മാര്‍ച്ച് 31 വരെ ആവശ്യമായ ഓക്‌സിജന്‍ സിലിണ്ടറുകളും അനുബന്ധ ഉപകരണങ്ങളും , കുടിവെളളവും (20 ലിറ്റര്‍ ജാര്‍) കോവിഡ് 19 മായി ബന്ധപ്പെട്ട് കുപ്പിവെളളവും (ഒരു ലിറ്റര്‍) വിതരണം ചെയ്യാന്‍ താത്പര്യമുളളവരില്‍ നിന്നും നിരക്കുകള്‍ രേഖപ്പെടുത്തിയ ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോമുകള്‍ ഉളളടക്കം ചെയ്ത കവറിന് പുറത്ത് വിതരണം ചെയ്യാന്‍ താത്പര്യപ്പെടുന്ന സാധന സാമഗ്രികളുടെ ടെന്‍ഡര്‍ നോട്ടീസ് നമ്പര്‍ രേഖപ്പെടുത്തി സീല്‍ ചെയ്യണം. ഫോണ്‍ : 0468 2222364.

ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ ഡെപ്യൂട്ടേഷന്‍ നിയമനം
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലുളള ജില്ലാ ശുചിത്വമിഷനുകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തസ്തികകളിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്നും ശുചിത്വ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുളള ജീവനക്കാരില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഇടുക്കി, എറണാകുളം ജില്ലകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ (ഐ.ഇ.സി) ഓരോ ഒഴിവിലേക്കും ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്ററിന്റെ (സോളിഡ് വേസ്റ്റ് മാനേജ്മെന്റ്) ഓരോ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്ററായി (സോളിഡ് വേസ്റ്റ് മാനേജ്മെന്റ്) അപേക്ഷിക്കുന്നവര്‍ 30700-65400 ശമ്പള സ്‌കെയിലില്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നവരും സയന്‍സ് ബിരുദധാരികളോ , സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ/ബിരുദധാരികളോ ആയിരിക്കണം. അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ (ഐ.ഇ.സി) തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 27800-59400 എന്ന ശമ്പള സ്‌കെയിലില്‍ ജോലി ചെയ്യുന്നവരും വിവര വിജ്ഞാന വ്യാപന പ്രവര്‍ത്തന മേഖലയില്‍ താത്പര്യമുളളവരുമായിരിക്കണം.

താത്പര്യമുളള അപേക്ഷകര്‍ കെ.എസ്.ആര്‍ പാര്‍ട്ട് (ഒന്ന്) റൂള്‍ 144 പ്രകാരമുളള അപേക്ഷ നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപപത്രം സഹിതം നവംബര്‍ ഒന്‍പതിന് മുമ്പായി എക്സിക്യൂട്ടീവ് ഡയറക്ടര്‍, സംസ്ഥാന ശുചിത്വ മിഷന്‍, സ്വരാജ് ഭവന്‍, നന്ദന്‍കോട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം 695 003 എന്ന വിലാസത്തില്‍ ലഭ്യമാകുംവിധം നേരിട്ടോ തപാലിലോ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ www.sanitation.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ ജില്ലാതല അവാര്‍ഡ് വിതരണം നാളെ (23)
കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ ജില്ലാതല അവാര്‍ഡുകള്‍ നാളെ (ഒക്ടോബര്‍ 23) വൈകിട്ട് നാലിന് വളളിക്കോട് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എം.എല്‍.എ ചടങ്ങ് ഉദ്ഘാടനം ചെയ്യും. മികച്ച യൂത്ത്ക്ലബ്, യുവാക്ലബ്, യുവാ കാര്‍ഷിക ക്ലബ്, പഞ്ചായത്ത് തലത്തില്‍ കൃഷി നടത്തിയ കോ-ഓര്‍ഡിനേറ്റര്‍ എന്നീ മേഖലകളിലാണ് അവാര്‍ഡ്. മികച്ച സാമൂഹ്യപ്രവര്‍ത്തകനുളള സംസ്ഥാന അവാര്‍ഡ് നേടിയ പത്തനംതിട്ട ജില്ലക്കാരനായ ഷിജിന്‍ വര്‍ഗീസിനെ ചടങ്ങില്‍ ആദരിക്കും.

വീല്‍ ചെയറുകള്‍ വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും അര്‍ഹരായ വ്യക്തികള്‍ക്ക് പവേര്‍ഡ് വീല്‍ ചെയറുകള്‍ വിതരണം ചെയ്യുന്നതിനായി പത്തനംതിട്ട ജില്ലാ നിവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പെര്‍മനെന്റ് ഡിസേബിലിറ്റി സര്‍ട്ടിഫിക്കറ്റുളള 18 നും 45 നും ഇടയ്ക്ക് പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യരായ അപേക്ഷകര്‍, വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം തങ്ങളുടെ പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, പെര്‍മനെന്റ് ഡിസേബിലിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ [email protected] എന്ന ഇ-മെയില്‍ ഐ.ഡിയില്‍ അയക്കുകയോ/ആശുപത്രി ഓഫീസില്‍ സമര്‍പ്പിക്കുകയോ ചെയ്യാം. ഏതെങ്കിലും പദ്ധതികള്‍ പ്രകാരം വീല്‍ ചെയര്‍ ലഭിച്ചിട്ടുളളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 28 ന് വൈകുന്നേരം നാലു വരെ.

വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പ
കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സ്ഥിര താമസക്കാരായ വനിതകള്‍ക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. 18 നും 55 നും ഇടയില്‍ പ്രായമുളള തൊഴില്‍രഹിതരാായ വനിതകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി ജാമ്യ വ്യവസ്ഥയില്‍ ആറ് ശതമാനം പലിശ നിരക്കില്‍ വായ്പ ലഭിക്കും. www.kswdc.org എന്ന വെബ്സൈറ്റില്‍ നിന്നും അപേക്ഷാ ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോം ആവശ്യമായ രേഖകളോടെ തിരുവനന്തപുരം മേഖലാ ഓഫീസില്‍ നേരിട്ടോ മേഖലാ മാനേജര്‍, ടി സി 15/1942 (2) ഗണപതികോവിലിന് സമീപം, വഴുതക്കാട്, തൈക്കാട് പി.ഒ എന്ന മേല്‍വിലാസത്തിലോ അയക്കാം. ഫോണ്‍ : 0471 2328257, 9496015006

ജലജീവന്‍മിഷന്‍ പദ്ധതി ; അപേക്ഷകള്‍ നാളെമുതല്‍
ജലജീവന്‍മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി കുടിവെള്ള ഹൗസ്‌കണക്ഷന്‍ ലഭിക്കുന്നതിനുള്ള അപേക്ഷാ ഫോറം വള്ളിക്കോട് പഞ്ചായത്ത് ഓഫീസില്‍ നിന്നും നാളെ (23) മുതല്‍ വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷകള്‍ ആധാര്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം ഈ മാസം 30നകം വള്ളിക്കോട് പഞ്ചായത്ത് ഓഫീസില്‍ നല്‍കണമെന്ന് പഞ്ചായത്ത് സെക്രട്ടി അറിയിച്ചു.

ശിശുദിനാഘോഷം : മത്സരങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും
ഈ വര്‍ഷത്തെ ശിശു ദിനാഘോഷത്തിന്റെ ഭാഗമായുള്ള മത്സരങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ എ.ഡി.എം അലക്‌സ് പി. തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ ജില്ലാ ശിശുക്ഷേമ സമിതി എക്‌സിക്യുട്ടീവ് യോഗം തീരുമാനിച്ചു. എല്‍.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗത്തില്‍ കഥാ രചന, കവിതാ രചന, ഉപന്യാസ രചന എന്നിവയാണ് മത്സരങ്ങള്‍.

കുട്ടികളുടെ നേതാക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രസംഗമത്സരം നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ പത്തനംതിട്ടയില്‍ നടത്തും. എല്‍.പി വിഭാഗം മലയാള പ്രസംഗമത്സര വിജയികളാണ് കുട്ടികളുടെ പ്രധാനമന്ത്രി, സ്വാഗത പ്രാസംഗികന്‍, നന്ദി പ്രാസംഗികന്‍. യു.പി വിഭാഗം മലയാള പ്രസംഗ വിജയികളായിരിക്കും കുട്ടികളുടെ പ്രസിഡന്റും സ്പീക്കറും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9744159292, 9497122654, 9447117285 എന്നീ ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.

യോഗത്തില്‍ എ.ഡി.സി ജനറല്‍ കെ.കെ വിമല്‍കുമാര്‍, സംസ്ഥാന ട്രഷറര്‍ ആര്‍.രാജു, വനിതാ ശിശു വികസന ഓഫീസര്‍ പി.എസ് തസ്‌നീം, ഡി.ഡി.ഇ:പി.കെ ഹരിദാസ്, പത്തനംതിട്ട ഡി.ഇ.ഒ: എം.എസ് രേണുകാഭായ്, തിരുവല്ല ഡി.ഇ.ഒ: പി.ആര്‍ പ്രസീത, ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് കെ.മോഹന്‍കുമാര്‍, സെക്രട്ടറി ജി.പൊന്നമ്മ, ജോ. സെക്രട്ടറി എം.എസ് ജോണ്‍, ട്രഷറര്‍ ആര്‍.ഭാസ്‌ക്കരന്‍ നായര്‍, ഡോ. നിരന്‍ബാബു, എക്‌സിക്യുട്ടീവ് അംഗങ്ങളായ പുഷ്പവല്ലി, കെ. ജയകൃഷ്ണന്‍പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...

ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍ ലഭിക്കും

0
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍...

ജില്ലയിൽ വോട്ടര്‍ സൗഹൃദമായി പോളിംഗ് സ്റ്റേഷനുകള്‍

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകള്‍ വോട്ടര്‍ സൗഹൃദമാക്കിയതായി...

തെരഞ്ഞെടുപ്പ് സംശയനിവാരണം ജില്ലയില്‍ ഇതുവരെ ലഭിച്ചത് 523 കോളുകള്‍

0
പത്തനംതിട്ട : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ...