കേന്ദ്രസര്‍ക്കാരിന്റെ പിന്നാക്ക, ന്യൂനപക്ഷ നിലപാടില്‍ പ്രതിഷേധിച്ച്‌ നാളെ ഭാരത് ബന്ദ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പിന്നാക്ക, ന്യൂനപക്ഷ നിലപാടില്‍ പ്രതിഷേധിച്ച്‌ നാളെ ഭാരത് ബന്ദ്. അഖിലേന്ത്യ പിന്നാക്ക, ന്യൂനപക്ഷ തൊഴിലാളി ഫെഡറേഷന്‍ ആണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.ഭാരത് ബന്ദിനോട് എല്ലാ ജനങ്ങളും സഹകരിക്കണമെന്ന് ബഹുജന്‍ മുക്തി പാര്‍ട്ടി നേതാവ് നീരജ് ധിമാന്‍ ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാര്‍ ഒ ബി സി വിഭാഗത്തിന്റെ ജാതി അടിസ്ഥാനത്തിലുള്ള സെന്‍സസ് നടത്താത്തതില്‍ പ്രതിഷേധിച്ചാണ് അഖിലേന്ത്യ പിന്നാക്ക, ന്യൂനപക്ഷ തൊഴിലാളി ഫെഡറേഷന്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പട്ടിക ജാതി, പട്ടിക വര്‍ഗങ്ങള്‍ക്കും ഒ ബി സിക്കും സ്വകാര്യ മേഖലയില്‍ സംവരണം ഏര്‍പ്പെടുത്തണം. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കണം തുടങ്ങിയ കാര്യങ്ങളും ഭാരത് ബന്ദിന്റെ വിഷയങ്ങളാണെന്ന് നീരജ് ധിമാന്‍ പറഞ്ഞു.

ഭാരത് ബന്ദ് വിജയിപ്പിക്കണം എന്ന് ബഹുജന്‍ മുക്തി പാര്‍ട്ടി നേതാവ് ഡി പി സിംഗും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കാന്‍ നിയമം ഉണ്ടാക്കണം. പൗരത്വ ഭേദഗതി നിയമ, ദേശീയ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നിവ ഒഴിവാക്കണം, പഴയ പെന്‍ഷന്‍ പദ്ധതി പുനഃരാരംഭിക്കണം, പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ ആദിവാസികളെ കുടിയിറക്കരുത്, വാക്‌സിനേഷന് നിര്‍ബന്ധിക്കരുത് തുടങ്ങിയ മുദ്രാവാക്യങ്ങളും ഭാരത് ബന്ദില്‍ ഉയര്‍ത്തും.

ലോക്ക് ഡൗണ്‍ കാലത്ത് രഹസ്യമായി തൊഴിലാളികള്‍ക്കെതിരെ ഉണ്ടാക്കിയ തൊഴില്‍ നിയമങ്ങള്‍ക്കെതിരേയും പ്രതിഷേധം ക്തമാക്കണം എന്ന് ആവശ്യപ്പെട്ടാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മെയ് 25ന് പൊതുഗതാഗതവും കടകമ്പോളങ്ങളും അടച്ചിടണം എന്ന് ആവശ്യപ്പെട്ട് ബഹുജന്‍ മുക്തി പാര്‍ട്ടി സോഷ്യല്‍ മീഡിയയില്‍ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്.

കേരളത്തില്‍ ഭാരത് ബന്ദിന് മറ്റാരും പിന്തുണ പ്രഖ്യാപിക്കാത്തതിനാല്‍ സംസ്ഥാനത്തെ ബാധിക്കില്ല എന്നാണ് അനുമാനം. പൊതുഗതാഗതം സാധാരണ നിലയില്‍ തന്നെ തുടരാനാണ് സാധ്യത. ഭാരത് ബന്ദിന് ബഹുജന്‍ ക്രാന്തി മോര്‍ച്ചയുടെ ദേശീയ കണ്‍വീനര്‍ വാമന്‍ മെശ്രം പിന്തുണ അറിയിച്ചു. ഭാരത് ബന്ദില്‍ നിന്ന് ആളുകളുടെ ശ്രദ്ധ തിരിക്കാന്‍ ചിലര്‍ അസ്വസ്ഥതയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സതീശനും സോണിയയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ...

കേന്ദ്ര സർക്കാരിൽ നിന്ന് രാഷ്ട്രീയ അനുമതി ലഭിച്ചില്ല; അമേരിക്കൻ സന്ദർശനം റദ്ദാക്കി തെലങ്കാന മുഖ്യമന്ത്രി...

0
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി...

ആദിവാസികളുടെ ഓണക്കോടി ഫണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം’ ; മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

0
തിരുവനന്തപുരം: ഓണക്കാലത്ത് 60 വയസ്സ് മുതലുള്ള പട്ടികവര്‍ഗക്കാര്‍ക്ക് വിതരണചെയ്യുന്ന ഓണക്കോടി ഫണ്ട്...

തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

0
മലപ്പുറം: പടിഞ്ഞാറേക്കരയ്ക്ക് സമീപം തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം...