Friday, April 26, 2024 1:08 am

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാബാവ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം സന്ദര്‍ശിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : മതമൈത്രിയുടെ സന്ദേശമുയര്‍ത്തി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാബാവ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം സന്ദര്‍ശിച്ചു. മഠാധിപതി സ്വാമി സദ്ഭവാനന്ദയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഭാരതത്തിന്‍റെ അഭിമാനമായ വിവേകാനന്ദ സ്വാമികളുടെ ഗുരുവിന്‍റെ സ്മരണാര്‍ത്ഥം സ്ഥാപിതമായി ആധ്യാത്മിക പ്രകാശം പരത്തുന്നതും മതസൗഹാര്‍ദത്തിന്‍റെ സന്ദേശം ഉള്‍ക്കൊള്ളുന്നതുമായ ശ്രീരാമകൃഷ്ണ ആശ്രമത്തില്‍ എത്തിച്ചേരുവാന്‍ സാധിച്ചത് ഒരു മഹാഭാഗ്യമായി കാണുന്നു.

ആശ്രമത്തിന്‍റെ ചൈതന്യവും സത്തയും ഭാരതത്തില്‍ മാത്രമല്ല സര്‍വ ലോകത്തിനും നന്മ വിതറുന്നതും പ്രകാശം ചൊരിയുന്നതും ആയി തീരട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും അതോടൊപ്പം ആശംസിക്കുകയും ചെയ്തു. ഇവിടെ എത്തിയപ്പോള്‍ എനിക്ക് നല്‍കിയ ഊഷ്മളമായ സ്വീകരണം ഓര്‍ത്തഡോക്സ് സഭയുടെ മുഴുവന്‍ വിശ്വാസികള്‍ക്കും നല്‍കിയ സ്വീകരണമായി ഞാന്‍ സ്വീകരിക്കുന്നു. കാതോലിക്കാബാവ പറഞ്ഞു. ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ കാതോലിക്കാ ബാവ ഇതപ്രതമായി ഈ ആശ്രമം സന്ദര്‍ശിച്ച്‌ ആശ്രമ അംഗങ്ങളെയും അതിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ആശിര്‍വദിച്ച്‌ അനുഗ്രഹിക്കുന്നത് ഒരു ചരിത്രസംഭവം ആയിരിക്കുന്നു ആശ്രമം മഠാധിപതി സ്വാമി സദ് ഭവാനന്ദ പ്രത്യാശ പ്രകടിപ്പിച്ചു.

പരിശുദ്ധ കാതോലിക്കാ ബാവ തിരുമനസിന്‍റെ എല്ലാ സംരംഭങ്ങളും ആത്മീയ നേതൃത്വവും ഓര്‍ത്തഡോക്സ് സഭയ്ക്ക് മാത്രമല്ല ഇതര സഭകള്‍ക്കും എല്ലാ മതങ്ങള്‍ക്കും ബലവും ശക്തിയും പകരും എന്നും സ്വാമിജി പറഞ്ഞു. പ്രബുദ്ധ കേരളം പത്രാധിപര്‍ സ്വാമി നന്ദാനത്മജനന്ദ, കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ മാനേജിങ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴ എന്നിവരും പങ്കെടുത്തു.

മറ്റ് മതമേലധ്യക്ഷന്മാരുമായും ആത്മീയകേന്ദ്രങ്ങളുമായും ഓര്‍ത്തഡോക്‌സ് സഭയ്ക്കുള്ള ഹൃദയബന്ധം കൂടുതല്‍ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് സ്ഥാനമേറ്റതുമുതല്‍ മാത്യൂസ് ത്രിതീയന്‍ ബാവ നടത്തുന്നത്. ഇതിന്‍റെ ഭാഗമായി ശിവഗിരി ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു.

കേരളത്തിന്‍റെ മുഖമുദ്രയായ മതമൈത്രിയുടെ വിളംബരമെന്നോണമാണ് ബാവ ഈ സന്ദര്‍ശനങ്ങളെ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് അദ്ദേഹം പുറനാട്ടുകര ശ്രീരാമകൃഷ്ണ ആശ്രമത്തിലെത്തിയത്. സാമൂഹിക ഐക്യം ഉറപ്പുവരുത്തുക, മതസൗഹാര്‍ദം വിപുലപ്പെടുത്തുക, എന്നീ ലക്ഷ്യത്തോടെ ആത്മീയതയെ മുന്നില്‍ നിര്‍ത്തി പരിശുദ്ധ കാതോലിക്കാ ബാവ ആശ്രമ അങ്കണത്തില്‍ വൃക്ഷത്തൈ നട്ടു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...

ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍ ലഭിക്കും

0
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍...

ജില്ലയിൽ വോട്ടര്‍ സൗഹൃദമായി പോളിംഗ് സ്റ്റേഷനുകള്‍

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകള്‍ വോട്ടര്‍ സൗഹൃദമാക്കിയതായി...

തെരഞ്ഞെടുപ്പ് സംശയനിവാരണം ജില്ലയില്‍ ഇതുവരെ ലഭിച്ചത് 523 കോളുകള്‍

0
പത്തനംതിട്ട : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ...