വാഹനങ്ങളിൽ നിന്നും ബാറ്ററി മോഷണം ; രണ്ട് പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : വിവിധ സ്ഥലങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ നിന്നും ബാറ്ററി മോഷണം ചെയ്യുന്ന കുറത്തികാട് സ്വദേശികളായ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. തെക്കേക്കര പള്ളിക്കൽ ഈസ്റ്റ് മുറിയിൽ ചിറയുടെ തെക്കതിൽ പ്രസന്നൻ (56), ചൂരല്ലൂർ സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ
ശിവൻ പിള്ള (55) എന്നിവരാണ് കുറത്തികാട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 28ന് രാത്രി 12ന് മാങ്കാംകുഴി ജംഗ്ഷന് തെക്കുവശമുള്ള വർക്ക്‌ഷോപ്പിൽ നിർത്തിയിട്ടിരുന്ന പെട്ടി ഓട്ടോറിക്ഷയുടെ ബാറ്ററി മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.

മോഷ്ടിച്ച ബാറ്ററി ചാരുംമൂട് ജംഗ്ഷന് വടക്കുവശമുള്ള ആക്രിക്കടയിൽ നിന്നും കണ്ടെടുത്തു. കുറത്തികാട്സി.ഐ ബി.രാജഗോപാലിന്റെ
നേതൃത്വത്തിൽ എസ്.ഐമാരായ സി.വി.ബിജു, സതീഷ്‌കുമാർ, എ.എസ്.ഐമാരായ രജീന്ദ്രദാസ്, ടി.എസ്. നൗഷാദ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...