പത്തനംതിട്ട : ബി.ഡി.ജെ.എസ് കോന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ വിജയദിനം ആഘോഷിച്ചു. കോന്നി മെഡിക്കൽ കോളേജ് ആശുപത്രി അങ്കണത്തിൽ നടന്ന ദിനാചരണ സമ്മേളനം ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവർത്തനം ലോകത്തിന് തന്നെ മാതൃകാപരമാണ്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീർഘവീക്ഷണവും ഇച്ഛാശക്തിയും മാതൃകാപരമാണ്. ഇന്ത്യയിലെ മുഴുവൻ ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കുവാൻ നരേന്ദ്രമോദിക്ക് കഴിഞ്ഞു എന്ന് കെ.പത്മകുമാർ അഭിപ്രായപ്പെട്ടു.
ബി.ഡി.ജെ.എസ് ജില്ലാസെക്രട്ടറി നോബൽ കുമാർ അധ്യക്ഷത വഹിച്ചു. ടി.പി സുന്ദരേശൻ, പി.കെ പ്രസന്നകുമാർ, ജഗത് പ്രിയ, ഷിജു മുളൻതറ, ഷാജി കൂടൽ എന്നിവർ പ്രസംഗിച്ചു. കോവിഡ് 19 പോരാളികളായ ആരോഗ്യപ്രവർത്തകരെ ബി.ഡി.ജെ.എസ് നിയോജകമണ്ഡലം കമ്മിറ്റി യോഗത്തിൽ ആദരിച്ചു.