പൊള്ളുന്ന വെയിലിൽ കുറച്ച് കരുതലാകാം… ; തണ്ണിമത്തനിൽ ഉപയോഗിക്കുന്നത് ആ രാസവസ്തു, മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

For full experience, Download our mobile application:
Get it on Google Play

മുണ്ടക്കയം : ചുട്ടുപൊള്ളുന്ന ചൂടില്‍ പഴം വിപണി സജീവമായെങ്കിലും അല്പം കരുതലെടുക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. കൃത്രിമമായി പഴുപ്പിച്ചെടുക്കുന്ന പഴങ്ങളാണ് പലയിടത്തും വില്‍ക്കുന്നതെന്നാണ് ആക്ഷേപം. അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് ജില്ലയിലേക്ക് പഴങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. മൂപ്പെത്തും മുന്‍പ് പറിച്ചെടുത്ത പഴവര്‍ഗങ്ങളാണിവ. തോട്ടങ്ങളില്‍ വച്ച് തന്നെ കീടനാശിനികള്‍ തളിച്ചെത്തുന്ന പഴങ്ങള്‍ വേഗം നശിച്ചുപോകാതെയിരിക്കുന്നതിന് മരുന്നുകളും കുത്തിവയ്ക്കുന്നുണ്ട്. മാമ്പഴം, ഓറഞ്ച്, തണ്ണിമത്തന്‍, പേരക്ക, മുന്തിരി, സപ്പോര്‍ട്ട തുടങ്ങിയ പഴങ്ങളിലാണ് രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നത്.

ആപ്പിളുകള്‍ക്ക് മിഴിവേകാന്‍ തൊലിയില്‍ മെഴുക് അടക്കമുള്ളവ ഉപയോഗിക്കുന്നതായി നേരത്തെ കണ്ടെത്തിയിട്ടുണ്ട്. വേനല്‍ക്കാലത്ത് ജില്ലയിലെ വിവിധയിടങ്ങളില്‍ കൂണുപോലെ മുളച്ചുപൊന്തുന്ന വഴിയോര കച്ചവടക്കാര്‍ ആരോഗ്യവകുപ്പിന്റെ അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. വഴിയോരങ്ങളില്‍ നേരത്തെ ജ്യൂസാക്കി ഫ്രീസറില്‍ വച്ച് വില്‍ക്കുന്നവയാണ് കൂടുതല്‍ അപകടകാരി. ജ്യൂസുണ്ടാക്കാന്‍ ഉപയോഗിക്കുന്ന വെള്ളം, സാമഗ്രികള്‍, ജീവനക്കാരുടെ ആരോഗ്യ സ്ഥിതി, എന്നിവ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധിക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....