Saturday, May 11, 2024 12:51 am

അടുത്ത ആഴ്ച മുതല്‍ ഓണ്‍ലൈനില്‍ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: 2000 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പിന്‍വലിച്ച സാഹചര്യത്തില്‍ പലയിടങ്ങളിലും ഇപ്പോള്‍ രണ്ടായിരത്തിന്റെ നോട്ടുകള്‍ സ്വീകരിക്കുന്നില്ല. നോട്ടുകള്‍ മാറിയെടുക്കാന്‍ റിസര്‍വ് ബാങ്ക് അനുവദിച്ച സമയം ഈ മാസം അവസാനം വരെയുണ്ടെങ്കിലും ഈ തീയ്യതി അടുത്തുവരുന്ന സാഹചര്യത്തിലാണ് രണ്ടായിരത്തിന്റെ നോട്ടുകളോട് പല സ്ഥലങ്ങളിലും വിമുഖത. ഇ-കൊമേഴ്സ് സ്ഥാപനമായ ആമസോണാണ് ഇക്കാര്യത്തില്‍ ഏറ്റവും പുതിയ അറിയിപ്പ് ഉപഭോക്താക്കള്‍ക്കായി നല്‍കിയിരിക്കുന്നത്. ക്യാഷ് ഓണ്‍ ഡെലിവറി ഓര്‍ഡറുകള്‍ക്കുള്ള പണമായി നിലവില്‍ ആമസോണ്‍ രണ്ടായിരം രൂപ നോട്ടുകള്‍ സ്വീകരിക്കാറുണ്ടെങ്കിലും സെപ്റ്റംബര്‍ 19 വരെ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ എന്നാണ് അറിയിപ്പ്. സെപ്റ്റംബര്‍ 19ന് ശേഷം ആമസോണ്‍ വഴി എത്തിക്കുന്ന ക്യാഷ് ഓണ്‍ ഡെലിവറി ഓര്‍ഡറുകള്‍ക്ക് രണ്ടായിരം രൂപ നോട്ടുകള്‍ സ്വീകരിക്കില്ല.

ആമസോണ്‍ പേയുടെ ഡോര്‍ സ്റ്റെപ്പ് ക്യാഷ് ലോഡ് സംവിധാനത്തിനും ഈ തീയ്യതിക്ക് ശേഷം 2000 രൂപ നോട്ടുകള്‍ സ്വീകരിക്കില്ല. 2000 രൂപ നോട്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന ആമസോണ്‍ വെബ്‍സൈറ്റിലെ FAQ സെക്ഷനിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. അതേസമയം ആമസോണിന്റെ സ്വന്തം ഡെലിവറി സംവിധാനത്തിലൂടെ എത്തിക്കുന്ന ഓര്‍ഡറുകള്‍ക്ക് മാത്രമാണ് ഈ അറിയിപ്പ് ബാധകമാവുക. മറ്റ് തേര്‍ഡ് പാര്‍ട്ടി കൊറിയറുകള്‍ വഴി എത്തുന്ന ക്യാഷ് ഓണ്‍ ഡെലിവറി ഓര്‍ഡറുകളുടെ കാര്യത്തില്‍ അതത് കൊറിയര്‍ കമ്പനികളുടെ തീരുമാനമായിരിക്കും ബാധകം. വിപണിയില്‍ നിന്ന് റിസര്‍വ് ബാങ്ക് പിന്‍വലിച്ച രണ്ടായിരം രൂപാ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ പൊതുജനങ്ങള്‍ക്ക് സെപ്റ്റംബര്‍ 30 വരെയാണ് അവസരം നല്‍കിയിരിക്കുന്നത്.

സെപ്റ്റംബര്‍ ഒന്നാം തീയ്യതി റിസര്‍വ് ബാങ്ക് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ഇതുവരെ പുറത്തിറങ്ങിയ രണ്ടായിരം രൂപാ നോട്ടുകളില്‍ 93 ശതമാനവും ഇതിനോടകം തന്നെ ബാങ്കുകളില്‍ തിരിച്ചെത്തിക്കഴിഞ്ഞു. ഓഗസ്റ്റ് 31 വരെയുള്ള കണക്ക് പ്രകാരം 3.32 ലക്ഷം കോടി മൂല്യമുള്ള നോട്ടുകളാണ് ഇങ്ങനെ തിരിച്ചെത്തിയത് ബാങ്കുകളില്‍ തിരികെയെത്തിയ രണ്ടായിരം രൂപാ നോട്ടുകളില്‍ 87 ശതമാനവും അക്കൗണ്ടുകളില്‍ നിക്ഷേപിക്കപ്പെടുകയായിരുന്നു. 13 ശതമാനം നോട്ടുകളാണ് മറ്റ് നോട്ടുകളാക്കി മാറ്റി എടുക്കപ്പെട്ടത്. നോട്ടുകള്‍ മാറ്റി വാങ്ങാനുള്ള സമയ പരിധി നീട്ടിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗികമായ അറിയിപ്പുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വില്‍പനയ്ക്ക് വെച്ച സ്ഥാപനങ്ങള്‍ക്ക് 20,000 രൂപ പിഴ ചുമത്തി ഉദ്യോഗസ്ഥര്‍

0
കോഴിക്കോട്: നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വില്‍പനയ്ക്ക് വെച്ച സ്ഥാപനങ്ങള്‍ക്ക് 20,000 രൂപ...

മുട്ടുമടക്കി പെപ്‌സികോ ഇന്ത്യ ; ഇനി പാം ഓയിലിൽ ചിപ്‌സ് വറുക്കില്ല

0
ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയയുടെ കണ്ണുകളിൽ നിന്ന് എന്തെങ്കിലും മറയ്ക്കാനാകുമോ? അമേരിക്കയിലും...

റോഡുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഹോണ്‍ അടിക്കുന്നത് ആവശ്യത്തിന് മാത്രം മതിയെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: റോഡുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഹോണ്‍ അടിക്കുന്നത് ആവശ്യത്തിന് മാത്രം മതിയെന്ന് മോട്ടോര്‍...

എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവും പിഴയും

0
കോഴിക്കോട്: മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയ കേസില്‍ യുവാക്കള്‍ക്ക് 10 വര്‍ഷം...