നിരവധി സംരംഭങ്ങളുള്ള സ്ഥലമായി ജില്ലയെ വളര്‍ത്തിയെടുക്കണം : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിരവധി സംരംഭങ്ങളുള്ള സ്ഥലമായി പത്തനംതിട്ട ജില്ലയെ വളര്‍ത്തിയെടുക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലാതല നിക്ഷേപക സംഗമം പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. നിക്ഷേപകരുടെ കാര്യക്ഷമത വര്‍ധിപ്പിക്കണം. സംരംഭം നടത്തുന്നത് എങ്ങനെയെന്ന് ഈ രംഗത്തേക്കു കടന്നു വരുന്നവര്‍ ചിന്തിക്കണം. ഏത് മേഖലയിലാണ് സാധ്യത കൂടുതലെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അവിടേക്ക് തിരിയണം. വിദ്യാര്‍ഥികള്‍ക്ക് സംരംഭങ്ങള്‍ സംബന്ധിച്ച് സാക്ഷരത നല്‍കണം. സംരംഭങ്ങള്‍ തുടങ്ങുന്നതിന് ആവശ്യമായ നിയമസഹായവും ബാങ്കിംഗ് സഹായവും വ്യവസായ വകുപ്പിന്റെ പിന്തുണയും ജില്ലാ കളക്ടര്‍ ഉറപ്പു നല്‍കി.

സര്‍ക്കാര്‍ സ്‌പോണ്‍സേഡ് സ്‌കീം നടത്തിപ്പില്‍ മികച്ച നേട്ടം കൈവരിച്ച കാനറാ ബാങ്കിനെയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിനെയും ജില്ലാ കളക്ടര്‍ അനുമോദിച്ചു. കാനറ ബാങ്ക് ഡിവിഷണല്‍ മാനേജര്‍ ജോബി തോമസും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ചീഫ് മാനേജര്‍ സുബ്രഹ്മണ്യവും പത്തനംതിട്ട റീജിയണല്‍ ഓഫീസ് സീനിയര്‍ മാനേജര്‍ വര്‍ഗീസ് തോമസും പുരസ്‌കാരം ഏറ്റുവാങ്ങി. ബെസ്റ്റ് പെര്‍ഫോമന്‍സ് ബ്രാഞ്ചായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് തിരുവല്ലയെ തിരഞ്ഞെടുത്തു.
പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ പി.എന്‍ അനില്‍കുമാര്‍, ലീഡ് ബാങ്ക് മാനേജര്‍ സിറിയക് തോമസ്, കെഎസ്എസ്‌ഐഎ പ്രസിഡന്റ് മോര്‍ളി ജോസഫ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ സി.ജി മിനിമോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. നിരവധി നിക്ഷേപകര്‍ ചടങ്ങില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...