ബിടെക്ക് പുനര്‍മൂല്യനിര്‍ണയത്തില്‍ ഗുരുതര വീഴ്ച ; അധ്യാപകരോട് വിശദീകരണം ചോദിച്ച് സര്‍വകലാശാല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബിടെക്ക് പുനര്‍മൂല്യനിര്‍ണയത്തില്‍ ഗുരുതര വീഴ്ച വരുത്തിയ 82 അധ്യാപകരോട് വിശദീകരണം ചോദിച്ച് സര്‍വകലാശാല. പുനര്‍മൂല്യ നിര്‍ണയത്തിലൂടെ അനര്‍ഹര്‍ക്ക് കൂടുതല്‍ മാര്‍ക്കു നല്‍കി വിജയിപ്പിച്ചതായും ഉയര്‍ന്ന ഗ്രേഡുകള്‍ നല്‍കിയതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കേരളത്തിലാദ്യമായാണ് ഒരു സര്‍വകലാശാല ഇത്രയും അധ്യാപകരോട് പരീക്ഷാ ക്രമക്കേട് സംബന്ധിച്ച് വിശദീകരണം ചോദിക്കുന്നത്.

ബിടെക്ക് ഏഴാം സെമസ്റ്റര്‍ പരീക്ഷയില്‍ ആദ്യമൂല്യനിര്‍ണയം നടത്തിയ അധ്യാപകരുടെ പരാതിയെ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിലാണ് രണ്ട് പുനര്‍മൂല്യ നിര്‍ണയങ്ങളിലും ഗുരുതര പിഴവ് കണ്ടെത്തിയത്. 24,854 ഉത്തരകടലാസുകളാണ് പൂനര്‍മൂല്യനിര്‍ണയത്തിന് പോയത്. ഇതില്‍ ആദ്യമൂല്യനിര്‍ണയത്തില്‍ പരാജയപ്പെട്ട 24 ശതമാനം പേര്‍ വിജയിച്ചു. 34.4 ശതമാനത്തിന് ഉയര്‍ന്നഗ്രേഡും കിട്ടി. ഇതോടെ ആദ്യത്തെക്കാള്‍ 15 മാര്‍ക്ക് അധികം ലഭിച്ച 2617 പേര്‍ക്ക് ചട്ടപ്രകാരം പരീക്ഷാ ഫീസ് തിരികെ കൊടുക്കാന്‍ സര്‍വകലാശാല ബാധ്യസ്ഥരായി.

ആദ്യമൂല്യനിര്‍ണയം നടത്തിയവരോട് സര്‍വകലാശാല വിശദീകരണ ചോദിക്കുകയും പിഴയടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതോടെ ആ അധ്യാപകര്‍ പരാതി നല്‍കി. പരീക്ഷാ ഉപസമിതി ഇത് പരിശോധിച്ചപ്പോഴാണ് പുനര്‍മൂല്യനിര്‍ണയത്തില്‍ ഗുരുതര പിഴവുകള്‍ കണ്ടെത്തിയത്. ഉദാരമായി മാര്‍ക്ക് നല്‍കലായി പുനര്‍മൂല്യനിര്‍ണയം തരംതാണു എന്നുമാത്രമല്ല പലയിടത്തും രണ്ടും മൂന്നും മൂല്യനിര്‍ണയം നടത്തിയത് ഒരേ അധ്യാപകരാണെന്നും തെളിഞ്ഞു.

ഇതൊന്നും പരിശോധിക്കാനോ തിരുത്താനോ സംവിധാനമില്ലെന്നത് സാങ്കേതിക സര്‍വകലാശാലയുടെ പരിതാപകരമായ അവസ്ഥ വ്യക്തമാക്കുന്നു. തുടര്‍ന്നാണ് സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്ന് പുനര്‍മൂല്യ നിര്‍ണയം നടത്തിയവരോട് വിശദീകരണം ചോദിക്കാന്‍ തീരുമാനിച്ചത്. പ്രിന്‍സിപ്പല്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതല പരിശോധനാ സമിതികള്‍ രൂപീകരിക്കാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. കേന്ദ്രീകൃത മൂല്യനിര്‍ണയ സമയത്ത് കോളജുകളില്‍ ക്ലാസുകള്‍ വേണ്ടെന്നുവെക്കാനും തീരുമാനിച്ചു. പരീക്ഷാ, അഫിലിയേഷന്‍ മാന്യുവലുകള്‍ പരിഷ്‌ക്കരിക്കാനും തീരുമാനമെടുത്തിട്ടുണ്ട്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...