കേരളത്തില്‍ വര്‍ഗ്ഗീയ -രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് മേധാവി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തില്‍ വര്‍ഗ്ഗീയ,രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കെതിരെ അതീവജാഗ്രത വേണമെന്ന് ഉന്നത പോലീസുദ്യോഗസ്ഥരുടെ യോഗത്തില്‍ മുന്നറിയിപ്പ് നല്‍കി ഇന്റലിജന്‍സ് മേധാവി ടി.കെ.വിനോദ് കുമാര്‍. ഉത്സവകാലമായതിനാല്‍ ക്ഷേത്രങ്ങളുടെ സുരക്ഷയിലും ജാഗ്രതയുണ്ടാവണമെന്നും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഇന്റലിജന്‍സ് മേധാവി മുന്നറിയിപ്പ് നല്‍കി. ഗുണ്ടാവേട്ട ശക്തമാക്കുമെന്നും ജനങ്ങളോട് മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാവുമെന്നും പോലീസ് മേധാവി അനില്‍കാന്ത് യോഗത്തില്‍ പറഞ്ഞു.

പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇടയ്ക്കിടെ മിന്നല്‍പരിശോധന നടത്തും. മുന്‍പ് സ്ഥിരമായുണ്ടായിരുന്ന മിന്നല്‍ പരിശോധന ഇടയ്ക്ക് നിന്നുപോയതാണ്. ലഹരിവിരുദ്ധ നടപടികള്‍ ഊര്‍ജ്ജിതമാക്കും. ലഹരിവസ്തുക്കള്‍ പിടിച്ചെടുക്കുന്നത് തുടരും. ലഹരിയുപയോഗിച്ച ശേഷം ബസോടിക്കുന്നവരെ കണ്ടെത്താന്‍ ബസ് സ്റ്റാന്‍ഡുകളില്‍ പ്രത്യേക കിറ്റുപയോഗിച്ച്‌ പരിശോധനയുണ്ടാവും. കുറ്റക്കാരുടെ ലൈസന്‍സ് റദ്ദാക്കും. സാമൂഹ്യവിരുദ്ധരെയും സ്ഥിരം കുറ്റവാളികളെയും കാപ്പ ചുമത്തി കരുതല്‍ തടങ്കലിലാക്കും. വ്യാപാരികള്‍, റസിഡന്‍സ് അസോസിയേഷന്‍ എന്നിവരുടെ സഹായത്തോടെ പൊതു സ്ഥലങ്ങളില്‍ കൂടുതല്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കും. വ്യാപാര സ്ഥാപനങ്ങളിലെ കാമറയില്‍ ഒരെണ്ണം റോഡിലെ ദൃശ്യങ്ങള്‍ പതിയുന്ന തരത്തിലായിരിക്കണം.

അടിയന്തിര സഹായ നമ്പറായ 112ല്‍ ലഭിക്കുന്ന കോളുകള്‍ക്ക് കുറഞ്ഞ സമയത്തിനകം സഹായം ലഭ്യമാക്കണം. നിക്ഷേപതട്ടിപ്പ് കേസുകളില്‍ ബഡ്സ് നിയമപ്രകാരം നടപടിയെടുക്കണം. കോമ്ബീറ്റന്റ് അതോറിട്ടിയെ നിയോഗിച്ച്‌ തട്ടിപ്പുകാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടണം. വര്‍ഷങ്ങളായി തീര്‍പ്പാക്കാത്ത വാറണ്ടുകളിലെ നടപടികള്‍ എസ്.പിമാര്‍ ആഴ്ചതോറും വിലയിരുത്തും. പ്രധാന കേസുകളുടെ പ്രോസിക്യൂഷന്‍ നടപടികള്‍ എസ്.പിമാരുടെ സമിതി വിലയിരുത്തി ശിക്ഷാനിരക്ക് ഉയരുന്നെന്ന് ഉറപ്പാക്കണം.

ജില്ലകളില്‍ കൂടുതല്‍ അപകടങ്ങളുണ്ടാവുന്ന ബ്ലാക്ക് സ്പോട്ടുകള്‍ക്കടുത്ത് ഹൈവേ പട്രോളിംഗ് ശക്തമാക്കും. കാല്‍നടയാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കും. നടപ്പാതയിലെ പാര്‍ക്കിംഗ് തടയും. ആറുമാസത്തെ പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. എ.ഡി.ജി.പിമാരായ കെ.പദ്മകുമാര്‍, ഷേഖ് ദര്‍വേഷ് സാഹിബ്, ടി.കെ.വിനോദ് കുമാര്‍, എം.ആര്‍.അജിത് കുമാര്‍, തുമ്മല വിക്രം, ഗോപേഷ് അഗര്‍വാള്‍, എച്ച്‌.വെങ്കടേശ്, ഐ.ജിമാര്‍. ഡി.ഐജിമാര്‍, എസ്.പിമാര്‍ എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...