ചിന്ത ജെറോമിന് എതിരെ പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ചിന്ത ജെറോമിന് എതിരെ പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം. യുവജനക്ഷേമ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോമിന് എതിരെ പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ പന്തളത്തിനും കൂട്ടര്‍ക്കും ഡിവൈഎഫ്‌ഐക്കാരുടെ ക്രൂരമര്‍ദ്ദനം. നൂറോളം പോലീസുകാരുടെ മുന്നിലിട്ട് ഇടിക്കട്ടകൊണ്ടായിരുന്നു മര്‍ദ്ദനം. ഇന്നലെ വൈകിട്ട് കൊല്ലം ചിന്നക്കടയില്‍ മന്ത്രി രാജീവിനെതിരെ  കരിങ്കൊടി പ്രതിഷേധം നടക്കുന്നതിടെ ആയിരുന്നു മര്‍ദ്ദനം.

മന്ത്രി രാജീവ് എത്തിയതിനാല്‍ ചിന്നക്കടയില്‍ പോലീസ് വിന്യാസം ശക്തമായിരുന്നു. പോലീസിന്റെ മുന്നിലിട്ടാണ് ഡിവൈഎഫ്‌ഐക്കാര്‍ യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിച്ചത്. ഇടിക്കട്ടകൊണ്ട് മര്‍ദ്ദനമേറ്റ വിഷ്ണുവിനെയും യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസിന്റെ മുന്നിലിട്ട് ഇടിക്കട്ടകൊണ്ട് ക്രൂരമര്‍ദ്ദനം നടത്തിയിട്ടും പോലീസ് അനങ്ങിയില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസുകാരുടെ ആക്ഷേപം. യൂത്ത് കോണ്‍ഗ്രസുകാരും ഡിവൈഎഫ്‌ഐക്കാരും തമ്മിലുള്ള പ്രശ്‌നമാണ് നടന്നതെന്നും മൊഴി എടുക്കാന്‍ പോയിട്ടുണ്ടെന്നുമാണ് കൊല്ലം ഈസ്റ്റ് പോലീസ് പറയുന്നത്. ചിന്ത ജെറോമിന്റെ റിസോര്‍ട്ട് വാസത്തില്‍ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിനാണ് ക്രൂരമര്‍ദ്ദനം ഏറ്റിരിക്കുന്നത്.

ചിന്ത താമസിച്ച ഡിഫോര്‍ട്ട് റിസോര്‍ട്ടിന്റെ ഫോണില്‍ നിന്നു വിഷ്ണുവിനു വധഭീഷണി കഴിഞ്ഞ ദിവസം വന്നിരുന്നു. മറ്റുള്ളവര്‍ക്കതിരെ കുപ്രചരണം നടത്തി സ്വന്തം ജീവന്‍ അപകടത്തിലാക്കുന്നുവെന്നുള്ള ഭീഷണി സന്ദേശവും വാട്ട്‌സാപ്പ് കോള്‍ വഴി വധ ഭീഷണിയുമാണ് അഡ്വ. വിഷ്ണു സുനില്‍ പന്തളത്തിനു നേര്‍ക്ക് വന്നത്. ഭീഷണിയെ തുടര്‍ന്ന് ഡി.ജിപി ക്ക് പരാതി നല്‍കിയിരുന്നു. വധഭീഷണി യാഥാര്‍ഥ്യമാക്കിയ തരത്തില്‍ ക്രൂരമായ മര്‍ദ്ദനമാണ് വിഷ്ണുവിനും കൂട്ടര്‍ക്കും ഇന്നു ഏല്‍ക്കേണ്ടി വന്നത്. ചിന്തയുടെ പേര് പറഞ്ഞാണ് മര്‍ദ്ദനം എന്നാണ് വിഷ്ണുവിനൊപ്പം മര്‍ദ്ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഫൈസല്‍ കുളപ്പാട് പറഞ്ഞത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഫൈസല്‍ കുളപ്പാട് പറയുന്നത് ഇങ്ങനെ – ഞാനും വിഷ്ണു സുനില്‍ പന്തളവും കെഎസ് യു ജില്ലാ സെക്രട്ടറി ആഷിഖ് ബൈജു, ശരത് മോഹന്‍, അജ്മല്‍ എന്നിവര്‍ കൊല്ലം ചിന്നക്കടയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് അജിയുടെ കടയുടെ മുന്നില്‍ നിന്നതായിരുന്നു. തൊട്ടടുത്ത് മന്ത്രി പി.രാജീവ് വന്നിരുന്നു. അവിടെ ചില ഡി.വൈ.എഫ്.ഐക്കാര്‍ വന്നു. അവരെ വിളിച്ചു വരുത്തിയതാണ്. ചിന്ത ജെറോമിന്റെ കാര്യത്തില്‍ പരാതി നല്‍കിയതിനാല്‍ ഇവര്‍ക്ക് വിഷ്ണു സുനില്‍ പന്തളത്തോട് വലിയ വിരോധമുണ്ട്. ചിന്തയ്ക്ക് എതിരെ പരാതി നല്‍കുമോ? നിനക്ക് റിസോര്‍ട്ടില്‍ പോകണോ? നിന്നെ റിസോര്‍ട്ടില്‍ വിടാം എന്ന് പറഞ്ഞായിരുന്നു അക്രമം.

വിഷ്ണുവിനെ തലങ്ങും വിലങ്ങും അടിച്ച് തറയിലിട്ടു. ഇടിക്കട്ടകൊണ്ടായിരുന്നു മര്‍ദ്ദനം. എനിക്കും വിഷ്ണുവിനും ആഷിഖ് ബൈജുവിനും അജ്മലിനും ശരത്തിനുമൊക്കെ ക്രൂരമര്‍ദ്ദനമേറ്റു. വൈകിട്ട് അഞ്ചു മണിയ്ക്കായിരുന്നു ഈ ആക്രമം. ജില്ലാ ആശുപത്രിയിലാണ് ഉള്ളത്. ഇവിടെ സര്‍ജന്‍ ഇല്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയാണ്. ചിന്തയുമായി അടുപ്പമുള്ള ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ശ്യാംമോഹന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം. ചിന്ത പ്രശ്‌നമാണ് മര്‍ദ്ദന കാരണം. നൂറോളം പോലീസുകാരുടെ മുന്നിലിട്ടായിരുന്നു മര്‍ദ്ദനം-ഫൈസല്‍ കുളപ്പാട് പറയുന്നു.

കാലാവധിയും ഗ്രേസ് പിരീഡും പിന്നിട്ടിട്ടും ചിന്ത ജെറോമിന് യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തു തുടരാന്‍ സര്‍ക്കാരിന്റെ മൗനാനുവാദമെന്ന് ചൂണ്ടിക്കാട്ടി ഈ കഴിഞ്ഞ ദിവസമാണ് വിഷ്ണുസുനില്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. കാലാവധി കഴിഞ്ഞിട്ടും ചിന്തയെ പോസ്റ്റില്‍ തുടരാന്‍ അനുവദിക്കുകയാണ് എന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. അതിനു തൊട്ടുപിന്നാലെയാണ് വിഷ്ണുവിനും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും നേരെ ക്രൂരമര്‍ദ്ദനം അരങ്ങേറിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...