Sunday, May 12, 2024 6:35 am

കടപ്പുറത്ത് വീണ്ടും സന്ദർശകരുടെ ആരവം

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് :​ മാ​സ​ങ്ങ​ളാ​യി അ​ട​ഞ്ഞു​ കി​ട​ന്ന ബീ​ച്ചി​ൽ പ്ര​വേ​ശ​നം തു​ട​ങ്ങി. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ത​ന്നെ ബീ​ച്ചി​ലേ​ക്ക്​ കൂ​ട്ട​മാ​യി ആ​ളു​ക​ളെ​ത്തി. ഉ​ന്തു​വ​ണ്ടി​ക​ളി​ലും ക​ച്ച​വ​ടം ആ​രം​ഭി​ച്ചു. അ​വ​ധി ദി​വ​സ​മാ​യ​തി​നാ​ൽ വൈ​കു​ന്നേ​ര​മാ​യ​തോ​ടെ ന​ല്ല തി​ര​ക്കാ​യി. സൗ​ത്​ ബീ​ച്ചി​ലും രാ​വി​ലെ മു​ത​ൽ ഏ​റെ പേ​ർ എ​ത്തി​യി​രു​ന്നു. ബീ​ച്ച്​ നോ​ക്കി ന​ട​ത്താ​ൻ ക​രാ​ർ ന​ൽ​കി.​ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യ ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ ക​ട​പ്പു​റം സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്ന​ത്. ​

പ​രി​പാ​ല​ന​ത്തി​ന്​ പ​ക​ര​മാ​യി ചെ​റി​യ വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളും പ​ര​സ്യ​വും മ​റ്റും ന​ൽ​കി പ​ണം ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കു​ന്ന ക​രാ​റു​കാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ എ​ത്തി​യ​ത്​ ആ​ശ്വാ​സ​മാ​യി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ച്​ രാ​ത്രി എ​ട്ട് വ​രെ​യാ​ണ് ​ പ്ര​വേ​ശ​നം. തി​ര​ക്ക് അ​ധി​ക​മു​ള്ള സ​മ​യ​ങ്ങ​ളി​ൽ പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ൾ അ​ല്ലെ​ങ്കി​ൽ ക​യ​ർ സ്ഥാ​പി​ച്ച് പ്ര​വേ​ശ​നം നി​യ​ന്ത്രി​ക്ക​ണ​മെ​ന്നാ​ണ്​ ജി​ല്ല ക​ല​ക്​​ട​റു​ടെ നി​ർ​ദേ​ശം. ഇ​തി​നാ​യി രാ​വി​ലെ മു​ത​ൽ പോ​ലീ​സ്​ സ​ന്നാ​ഹം ഒ​രു​ക്കി​യി​രു​ന്നു.

ഈ​യി​ടെ ന​വീ​ക​രി​ച്ച സൗ​ത് ബീ​ച്ച് മു​ത​ൽ വ​ട​ക്ക് ഓ​പ​ൺ സ്റ്റേജിന് മു​ൻ​വ​ശം വ​രെ​യു​ള്ള ക​ട​പ്പു​റ​വും ന​ട​പ്പാ​ത​യു​മ​ട​ങ്ങി​യ ഭാ​ഗ​മാ​ണ് സോ​ള​സ് ആ​ഡ് സൊ​ലൂ​ഷ​ൻ​സ് എ​ന്ന സ്വ​കാ​ര്യ സം​രം​ഭ​ക​ർ സം​ര​ക്ഷി​ക്കു​ക. ഇ​തു​വ​രെ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്നു ബീ​ച്ചി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്. മൂ​ന്ന് കൊ​ല്ല​ത്തേ​ക്കാ​ണ് പു​തി​യ ക​രാ​ർ.

പു​ൽ​ത്ത​കി​ടി​ക​ളും ചെ​ടി​ക​ളും സ്ഥാ​പി​ച്ച് മ​നോ​ഹ​ര​മാ​ക്കാ​നും പു​തി​യ ലൈ​റ്റു​ക​ളും പൊ​ട്ടി​യ ടൈ​ലു​ക​ളും മ​റ്റു സം​വി​ധാ​ന​ങ്ങ​ളും സ്ഥാ​പി​ക്കാ​നും പ​രി​പാ​ലി​ക്കാ​നു​മാ​ണ് ക​രാ​ർ. 3.8 കോ​ടി രൂ​പ ചെ​ല​വി​ൽ വി​ക​സ​ന​വും സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​വും ന​ട​ത്തി​യ കോ​ഴി​ക്കോ​ട് തെ​ക്കേ ക​ട​പ്പു​റ​ത്തെ കോ​ർ​ണി​ഷ് ബീ​ച്ചി‍െൻറ 600 മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ വ​ർ​ണ​ചി​ത്ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും ലോ​ക്​ ഡൗ​ണി​ൽ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ലൈ​റ്റ് പോ​ളു​ക​ളി​ൽ പ​ര​സ്യം വെ​ക്കാ​നു​ള്ള അ​വ​കാ​ശം ക​രാ​റു​കാ​ർ​ക്കാ​ണ്. നാ​ലി​ട​ത്ത് ഐ​സ്ക്രീം-​പോ​പ്കോ​ൺ കി​യോ​സ്ക്കു​ക​ൾ സ്​​ഥാ​പി​ക്കും. പ​ര​സ്യ​ങ്ങ​ൾ ​െവ​ക്കു​ന്ന​തി​ന്​ തു​ക ഡി.​ടി.​പി.​സി​ക്ക് നി​ശ്ചി​ത കാ​ലാ​വ​ധി​യി​ൽ അ​ട​ക്ക​ണം. വൈ​ദ്യു​തി ബി​ല്ല​ട​ക്കം ലൈ​റ്റ് ക​ത്തി​ക്കാ​നു​ള്ള ചെ​ല​വു​ക​ൾ വ​ഹി​ക്കേ​ണ്ട​ത്​ ക​രാ​റു​കാ​രാ​ണെ​ന്നാ​ണ്​ ധാ​ര​ണ.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

11കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; അദ്ധ്യാപികയ്‌ക്കെതിരെ കേസ്

0
വാഷിംഗ്‌ടൺ: അഞ്ചാം ക്ലാസുകാരനെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ 24കാരിയായ അദ്ധ്യാപിക...

ലോക്സഭാ തെരഞ്ഞെടുപ്പ് : നാലാം ഘട്ട വോട്ടെടുപ്പ് നാളെ ; 96 മണ്ഡലങ്ങൾ ബൂത്തിലേക്ക്

0
ന്യൂ ഡൽഹി : ലോക്സഭയിലേക്കുള്ള നാലാം ഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കും....

റഫയിലെയും വടക്കൻ ഗസ്സയിലെയും കൂടുതൽ മേഖലകളിൽനിന്ന് ഫലസ്തീനികളെ ഒഴിപ്പിച്ച് ഇസ്രായേൽ സൈന്യം

0
ഗസ്സ സിറ്റി: ഗസ്സയിൽ കുരുതി കനപ്പിക്കുന്നതിന്റെ ഭാഗമായി റഫയിലെയും വടക്കൻ ഗസ്സയിലെയും...

വീ​ട് ക​ത്തി​ച്ച കേസ് ; പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ല്‍

0
തി​രു​വ​ന​ന്ത​പു​രം: ക​ൽ​പ​ന കോ​ള​നി​യി​ൽ വീ​ട് ക​ത്തി​ച്ച കേ​സി​ലെ പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ല്‍. കു​പ്ര​സി​ദ്ധ...