Sunday, April 28, 2024 4:09 pm

തോർത്ത് മാത്രമുടുത്ത് ഓൺലൈൻ ക്ലാസിൽ ; അധ്യാപകനെതിരെ കുറ്റപത്രം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ :  ഓണ്‍ലൈന്‍ ക്ലാസില്‍ തോര്‍ത്ത് മാത്രമുടുത്ത് ക്ലാസെടുക്കുകയും പെണ്‍കുട്ടികളോട് ലൈംഗികചുവയോട് സംസാരിക്കുകയും ചെയ്തതിന് ചെന്നൈയിലെ സ്വകാര്യ സ്കൂളിലെ അധ്യാപകനെതിരെ കുറ്റപത്രം. ചെന്നൈയിലെ പോക്സോ കോടതിയിലാണ് കോമേഴ്സ് അധ്യാപകനായ രാജഗോപാലിനെതിരെ പോലീസ് കുറ്റപത്രം നല്‍കിയത്. മോഡല്‍ കൂടിയായ പൂര്‍വ വിദ്യാര്‍ഥി സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടതോടെയാണ് അധ്യാപകന്റെ ക്രൂരതകള്‍ വെളിച്ചത്ത് വന്നത്.

പെണ്‍കുട്ടികള്‍ ഏറെയുള്ള ഓണ്‍ലൈന്‍ ക്ലാസില്‍ കുളിമുറിയില്‍നിന്ന് ഇറങ്ങിവന്നതു പോലെ തോര്‍ത്ത് മാത്രമുടുത്തു പ്രത്യക്ഷപ്പെടുക, ലൈംഗിക ചുവയോടെ സംസാരിക്കുക, ശരീര വര്‍ണന നടത്തുക തുടങ്ങിയ ആരോപണങ്ങളാണു വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയത്. ഏഴു വിദ്യാര്‍ഥികള്‍ പോലീസില്‍ ഹാജരായി മൊഴി നല്‍കി.

തുടര്‍ന്നു രാജഗോപാലിനെ അറസ്റ്റു ചെയ്തു. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, അപമര്യാദയായി പെരുമാറല്‍ തുടങ്ങിയ കുറ്റങ്ങളാണ് രാജഗോപാലിനെതിരെ ചുമത്തിയിരിക്കുന്നത്. ഗുണ്ടാ ആക്ടും ചുമത്തിയിട്ടുണ്ട്. നിലവില്‍ പുഴല്‍ സെൻട്രല്‍ ജയിലില്‍ തടവിലുള്ള രാജഗോപാലിന് വിചാരണ പൂര്‍ത്തിയാകാതെ പുറത്തിറങ്ങാനാകില്ല.

നേരത്തേ ചെന്നൈയിലെ ആള്‍ദൈവമായ ശിവശങ്കര്‍ ബാബ മഠത്തോടു ചേര്‍ന്നുള്ള സ്കൂളിലെ കുട്ടികളെ നഗ്നനൃത്തതിന് പ്രേരിപ്പിച്ചതിനും പ്രമുഖ അത്‌ലറ്റിക് കോച്ചായ നാഗരാജ് കായിക താരങ്ങളെ ചൂഷണം ചെയ്തതിനും അറസ്റ്റിലായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മണിപ്പൂരിലെ കാങ്പോക്പിയിൽ  നടന്ന ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരിക്ക്

0
ന്യൂഡൽഹി : മണിപ്പൂരിലെ കാങ്പോക്പി ജില്ലയിൽ സായുധ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ...

സംസ്ഥാനത്തെ 3 ജില്ലകളിൽ താപതരംഗം രണ്ടു ദിവസം കൂടി തുടരും

0
പാലക്കാട് : ജില്ലയിൽ താപതരംഗം രണ്ട് ദിവസം കൂടി തുടരും. കൊല്ലം,...

അറിയാം പാഷന്‍ ഫ്രൂട്ടിന്‍റെ ഗുണങ്ങള്‍

0
പാഷന്‍ ഫ്രൂട്ട് വെറുമൊരു നത്തോലി പഴമല്ല. ഗുണങ്ങള്‍ കേട്ടാല്‍ സ്രാവല്ല തിമിംഗലമാണെന്നു...

പ്രസവത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു ; ആലപ്പുഴ മെഡിക്കൽ കോളേജിൽ സംഘർഷം

0
ആലപ്പുഴ: പ്രസവത്തെ തുടർന്ന് അണുബാധയേറ്റ് സ്ത്രീ മരിച്ചു. അമ്പലപ്പുഴ സ്വദേശി ഷിബിനയാണ്...