ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ്  ചെയ്തു. പുല്ലുവിള കൊച്ചുപ്പള്ളി പറമ്പ് പുരയിടത്തിൽ വർഗ്ഗീസ് (40) നെയാണ് കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മത്സ്യതൊഴിലാളിയാണ്. വെള്ളിയാഴ്ച രാത്രിയിലാണ് വർഗ്ഗീസ് ഭാര്യ ജെസിയെ ക്രൂരമായി മർദ്ദിച്ചത്.

ജെസിയുടെ കൈകാലുകൾ കെട്ടി വായിൽ തുണിതിരുകിയായിരുന്നു മർദ്ദനമെന്നും മർദ്ദനത്തിൽ പരിക്കേറ്റ് ബോധരഹിതായി കിടന്ന ജെസി ഏറെ നേരത്തിന് ശേഷം ബോധം വന്നതിന് പിന്നാലെ വീടിന് പുറത്തെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞതെന്നും യുവതിയുടെ അച്ഛൻ സിൽവ ദാസ് പറഞ്ഞു.  വീണ്ടും ജെസിയെ മർദ്ദിക്കാൻ വർഗ്ഗീസ് ശ്രമിച്ചെങ്കിലും ബന്ധുക്കൾ ഇടപെട്ട് തടഞ്ഞു.

തലക്കും കഴുത്തിനും സാരമായി പരിക്കേറ്റ ജെസി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് പിടിയിലായ വർഗ്ഗീസ് ഭാര്യയെ നിരന്തരം മർദ്ദിച്ചിരുന്നതായും ഇത് സംബന്ധിച്ച് നേരത്തെയും പോലീസിന് പരാതി നൽകിയിട്ടുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. അറസ്റ്റിലായ വർഗ്ഗീസിനെതിരെ സ്ത്രീപീഡനം, വധശ്രമം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരം കാഞ്ഞിരം കുളം പോലീസ് കേസെടുത്തു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...