പത്തനംതിട്ട : കുടുംബപരമായി ശത്രുതയിൽ കഴിഞ്ഞുവന്നവർ തമ്മിൽ അടിപിടിയുണ്ടായതിനെ തുടർന്ന് മൂന്ന് പേർക്ക് പരിക്കേറ്റു. രണ്ടുകേസുകളിലായി മൂന്നുപ്രതികൾ അറസ്റ്റിൽ. കോയിപ്രം തെള്ളിയൂർ മാമ്പോൾ മാനക്കുഴിയിലാണ് ഇന്നലെ വൈകിട്ട് 5 മണിക്കാണ് സംഭവം. കോയിപ്രം പോലീസ് നടത്തിയ അന്വേഷണത്തിൽ ഇന്ന് മൂന്നുപേരെ പിടികൂടി. മാനക്കുഴി പൂവൻ വാഴയിൽ പി കെ രാജുവിന്റെ മകൻ ജൂബിൻ പി രാജു (28) വാദിയായി രജിസ്റ്റർ ചെയ്തതാണ് ആദ്യത്തെ കേസ്. ഈ കേസിൽ അറസ്റ്റിലായ രണ്ടാം പ്രതി മാനക്കുഴിയിൽ തങ്കച്ചന്റെ മകൻ രാജൻ (52) തന്റെ സഹോദരൻ ബാബുകുട്ടനുമൊത്ത് ഓട്ടോയിൽ എത്തി സീറ്റിനടിയിൽ സൂക്ഷിച്ചിരുന്ന വടിവാളെടുത്ത് ജൂബിനെ വെട്ടിപരിക്കേൽപ്പിച്ചു എന്നാണ് കേസ്. ഇടതു കൈത്തണ്ടയിലെ അസ്ഥിക്ക് പൊട്ടലേറ്റു.
ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്തുടർന്ന് തേക്കുന്നത്ത് വീട്ടുവക കപ്പത്തോട്ടത്തിൽ നിലത്തിട്ട് വലതുകാൽ മുട്ടിനു വെട്ടി, വലതു കൈമുട്ടിനു മുകളിലും ചൂണ്ടുവിരലിനും ഇടതുകാൽത്തണ്ടയ്ക്ക് മുകളിലായും വെട്ടി ഗുരുതരമായ പരിക്കുകൾ ഏൽപ്പിച്ചു. തലയ്ക്കു നേരെയുള്ള വെട്ട്, ഒഴിഞ്ഞുമാറിയതിനാൽ കൊണ്ടില്ല. തുടർന്ന് കല്ലെടുത്ത് മുതുകത്ത് എറിയുകയും ചെയ്തതായി പറയുന്നു. രാജൻ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരുന്നതായി അന്വേഷണത്തിൽ പോലീസ് കണ്ടെത്തി.
ഡിസ്ചാർജ് ആയ പ്രതിയെ പോലീസ് സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്ന് ചോദ്യം ചെയ്തശേഷം കുറ്റം സമ്മതിച്ചതിനെതുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ ഇടതുകവിളിൽ മുറിവിൽ മരുന്നുവച്ച നിലയിലാണ്. ആശുപത്രിയിൽ കാണപ്പെട്ടത്. ഇയാളുടെ സഹോദരൻ ബാബുക്കുട്ടൻ (43) വാദിയായി എടുത്ത രണ്ടാമത്തെ കേസിൽ പൂവൻ വാഴയിൽ വീട്ടിൽ റെജിയും സിബിനുമാണ് അറസ്റ്റിലായത്. ഈ കേസിൽ 4 പ്രതികളാണ് ഉള്ളതെന്ന് മൊഴിയിൽ പറയുന്നു.
ബാബുക്കുട്ടൻ ഓടിച്ചുവന്ന ഓട്ടോറിക്ഷ ഇയാളുടെ വീടിനു മുന്നിൽ വെച്ച് പ്രതികൾ തടഞ്ഞുനിർത്തി മർദ്ദിക്കുകയും കല്ലെറിഞ്ഞുവീഴ്ത്തി തുണിയിൽ കല്ല് പൊതിഞ്ഞ് ഇടിച്ച് പരിക്ക് ഏൽപ്പിക്കുകയും വെട്ടുകത്തി കൊണ്ട് ഇടതുകാലിലും തലയുടെ വലത്ഭാഗത്തും വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് രണ്ടാമത്തെ കേസ് ബാബുക്കുട്ടനെ ആശുപത്രിയിൽ കൊണ്ടുപോകാൻ സമ്മതിക്കാതെ ഓട്ടോ തടഞ്ഞ് മുന്നിലെ ഹെഡ് ലൈറ്റ് അടിച്ചുതകർക്കുകയും ചെയ്തു.
കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവന്ന ഒന്നും രണ്ടും പ്രതികളെ ഡിസ്ചാർജ് വാങ്ങി സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുകൂട്ടരും ഉപയോഗിച്ച ആയുധങ്ങളും ഓട്ടോയും കണ്ടെടുക്കാനായിട്ടില്ല. പ്രതികൾ കുറ്റം സമ്മതിച്ചു. മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. കോയിപ്രം പോലീസ് ഇൻസ്പെക്ടർ കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ ഉണ്ണികൃഷ്ണൻ, എസ് സി പി ഓ ജോബിൻ, സി പി ഓ മാരായ ആരോമൽ, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































