മലപ്പുറം : കൊണ്ടോട്ടി നഗരത്തിലെ ബ്യൂട്ടി പാർലറിൽ മോഷണം നടത്തിയ സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശി കൊണ്ടോട്ടി പോലീസിൻ്റെ പിടിയിലായി. തീയതി പുലർച്ചെയാണ് ബ്യൂട്ടി പാർലറിൻ്റെ മുൻവശത്തുള്ള ഗ്ലാസ് ഡോർ തകർത്ത് അകത്ത് കയറി മേശയിലുണ്ടായിരുന്ന 30000 രൂപയും കടയുടമയുടെ മകളുടെ ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളും കവർച്ച ചെയ്തത്. ബ്യുട്ടി പാർലറിലെ മുൻ ജീവനക്കാരനായിരുന്ന ഇയാൾ മേശയുടെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചാണ് മുതലുകൾ കവർന്നത്. മേശ കുത്തിപ്പൊളിക്കാതിരുന്നത് കടയിലെ മുൻ ജീവനക്കാരിലേക്ക് അന്വേഷണം കൊണ്ടു പോകുവാൻ സഹായകരമായി. തുടർന്ന് കൊണ്ടോട്ടിയിലെ വിവിധയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതിയുടെ ദൃശ്യങ്ങൾ കണ്ടെത്തുന്നതിലേക്ക് നയിക്കുകയാണുണ്ടായത്. കൃത്യത്തിന് ശേഷം നാട്ടിലേക്കും ഡൽഹിയിലേക്കും പ്രതിയും ഭാര്യയും പോയതിനാൽ ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് തിരിച്ചു വന്ന ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. കളവ് ചെയ്ത സ്വർണ്ണം ചെന്നൈയിലെ ഒരു കടയിൽ വിറ്റതായി ഇയാൾ കുറ്റസമ്മതം നടത്തിയെന്നും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തുമെന്നും പോലീസ് അറിയിച്ചു. കൊണ്ടോട്ടി ഡിവൈ എസ്പി കെ സി സേതുവിൻ്റെ നേതൃത്വത്തിൽ കൊണ്ടോട്ടി പോലീസ് ഇൻസ്പെക്ടർ പി.എം ഷമീർ, എസ് ഐ ജിഷിൽ,എസ് സി പി ഒ രാജേഷ് ആൻ്റി തെഫ്റ്റ് സ്ക്വാഡിലെ അമർനാഥ്, ഋഷികേഷ്, ബിജു എന്നിവരുടെ നേത്യത്വത്തിലാണ് അന്വേഷണം നടന്നത്.പ്രതിയെ കോടതിയിൽ ഹാജറാക്കി റിമാൻ്റ് ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1