Monday, January 13, 2025 9:56 am

ഉത്തര്‍പ്രദേശില്‍ വാനും ട്രക്കും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് അപകടം ; 7 പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ട്രക്കും വാനും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് അപകടം. ഏഴ് പേര്‍ മരിച്ചു. മഥുര – കൈസര്‍ഗഞ്ച് ഹൈവേയില്‍ നടന്ന അപകടത്തില്‍ മൂന്ന് സ്ത്രീകളും മൂന്ന് പരുഷന്മാരും ഒരു കുട്ടിയുമാണ് മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പിക്കപ്പ് വാനും കൊറിയര്‍ കണ്ടെയ്‌നര്‍ ട്രക്കുമാണ് കൂട്ടിയിടിച്ചത്. പിക്കപ്പ് ട്രക്കില്‍ യാത്ര ചെയ്യുകയായിരുന്ന ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍പ്പെട്ടതെന്ന് ഹാഥറസ് ജില്ലാ മജിസ്‌ട്രേറ്റ് ആഷിഷ് കുമാര്‍ പറഞ്ഞു. പരിക്കേറ്റ ഏഴ് പേരെ ജില്ലാ ആശുപത്രിയിലും മറ്റ് ആറ് പേരെ മറ്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ വിവരമറിയിച്ചിട്ടുണ്ടെന്നും ഇവര്‍ എത്തിയ ശേഷം മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള നടപടികള്‍ തുടങ്ങുമെന്നും അധികൃതര്‍ പറഞ്ഞു. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എൻ എം വിജയന്റെ ആത്മഹത്യ ; പ്രതിഷേധം കടുപ്പിക്കാൻ സി പി എം

0
കൽപ്പറ്റ : വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ ആത്മഹത്യ...

പി വി അന്‍വര്‍ രാജിവെച്ചാലും ഒരു ചലനവും ഉണ്ടാകില്ലെന്ന് എം വി ഗോവിന്ദന്‍

0
തി​രു​വ​ന​ന്ത​പു​രം : പി വി അന്‍വര്‍ രാജിവെച്ചാലും ഒരു ചലനവും ഉണ്ടാകില്ലെന്ന് സിപിഐഎം...

തിരുവാറ്റ പാലം പുനർനിർമ്മാണം തുടങ്ങി

0
തിരുവല്ല : വീതിക്കുറവും ബലക്ഷയവും കാരണം അപകടഭീഷണിയിലായിരുന്ന തിരുവാറ്റ പാലം...

പെരുനാട് പഞ്ചായത്ത് മഠത്തുംമൂഴി ശബരിമല ഇടത്താവളത്തിൽ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു

0
റാന്നി : റോഡ് സുരക്ഷാവാരവുമായി ബന്ധപ്പെട്ട് റാന്നി പെരുനാട് പഞ്ചായത്ത്...