മല്ലപ്പള്ളി : രണ്ട് വൃക്കകളും തകരാറിലായി ജീവിതം പ്രതിസന്ധിയിലായ കീഴ്വായ്പൂര് മുണ്ടഴിയിൽ ബീന രാജൻ (39) സുമനസുകളുടെ സഹായം തേടുന്നു. മല്ലപ്പള്ളി പഞ്ചായത്ത് ഒൻപതാം വാർഡിലെ പെരുമ്പറമ്മാവിൽ സജന്റെ ഭാര്യയാണ്. കൂലിവേല ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. പത്ത് വയസുകാരനായ അലൻ ഏക മകനാണ്. തുടർച്ചയായി ഡയാലിസിസ് ചെയ്താണ് ഇപ്പോൾ ബീനയുടെ ജീവൻ നിലനിർത്തുന്നത്. കോട്ടയം മെഡിക്കൽ കോളേജിലെ ഡോ. സെബാസ്റ്റിയൻ ഏബ്രഹാമിന്റെ ചികിത്സയിലാണ് ബീന.
മകൾക്ക് വേണ്ടി വൃക്ക നൽകാൻ അമ്മ അമ്മിണി രാജൻ തയ്യാറാണ്. എന്നാൽ ശസ്ത്രക്രിയക്കായി പത്ത് ലക്ഷത്തിലധികം രൂപ വേണ്ടി വരും. നിർധന കുടുംബാംഗമായ ബീനയെ സഹായിക്കാനായി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ചികിത്സാ സഹായ സമിതി രൂപവത്‌കരിച്ചിട്ടുണ്ട്. മല്ലപ്പള്ളി യൂണിയൻ ബാങ്കിൽ 072421010000011 നമ്പറായി അക്കൗണ്ട് തുടങ്ങി. ഐ.എഫ്.എസ്.കോഡ്-UBIN0907243. ഡോ.ജേക്കബ് ജോർജ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിജു പുറത്തൂടൻ, ഷാന്റി ജേക്കബ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. ഫോൺ-9947117998