ലൈഗിക ചൂഷണത്തിന് വിധേയരാകുന്നു ; അനധികൃതമായി പ്രവര്‍ത്തിച്ച ഡാൻസ് ബാറിൽ നിന്ന് പെണ്‍കുട്ടികളെ പോലീസ് രക്ഷിച്ചു, സംഭവം അന്ധേരിയിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ: അന്ധേരി ഈസ്റ്റിൽ അനധികൃതമായി പ്രവര്‍ത്തിച്ച ഡാൻസ് ബാറിൽ നിന്ന് 24 പെണ്‍കുട്ടികളെ പൊലിസെത്തി രക്ഷിച്ചു. ഡാന്‍സ് ബാറിലുണ്ടായിരുന്ന പെണ്‍കുട്ടികളിലൊരാൾ നല്‍കിയ പരാതിയെ തുടർന്നായിരുന്നു സ്ഥാപനത്തിൽ റെയ്ഡ് നടത്തിയത്. സൗകര്യങ്ങളോന്നുമില്ലാതെ പാര്‍പ്പിച്ചിരിക്കുക, നിരന്തരം ലൈഗിക ചൂഷണത്തിന് വിധേയരാക്കുക, മര്‍ദ്ദിക്കുക ഇതെക്കെയായിരുന്നു ഡാൻസറിൽ ഒരാള്‍ നല്‍കിയ പരാതി. പരാതിക്കാരിയുടെ വിവരങ്ങള്‍ സാമൂഹ്യക്ഷേമ വകുപ്പ് ഇതുവരെ പുറത്തുവിട്ടില്ല. തുടക്കത്തില്‍ ഇടപാടുകാരെന്ന വ്യാജേന ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. പരാതിയില്‍ കാര്യമുണ്ടെന്ന് കണ്ടതോടെയാണ് റെയ്ഡിനായി പോലീസിനെ സമീപിച്ചത്. ഞായറാഴ്ച്ച രാത്രിയിലായിരുന്നു റെയ്ഡ്. ഡാന്‍സ് ബാറിനുള്ള അനുമതി പത്രങ്ങളോന്നും ഉടമകള്‍ക്ക് ഹാജരാക്കാനായില്ല. അതുകോണ്ടുതന്നെ ബാര്‍ താല്‍ക്കാലികമായി പൂട്ടി ഉടമകള്ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി. പെൺകുട്ടികളെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ മൊഴിയെടുത്ത ശേഷമായിരിക്കും ഉടമകൾക്കെതിരെ കൂടുതല്‍ നടപടി ഉണ്ടാവുക.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...