സമാധാനത്തിന്റെ സന്ദേശവാഹകരായി ജീവന്റെ പുതുക്കത്തിൽ നടക്കാൻ വിശ്വാസികൾക്ക് കഴിയണം ; മാക്കാംകുന്ന് കൺവെൻഷൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സമാധാനത്തിന്റെ സന്ദേശവാഹകരായി ജീവന്റെ പുതുക്കത്തിൽ നടക്കാൻ വിശ്വാസികൾക്ക് കഴിയണമെന്നും സാമൂഹീക തിന്മകൾക്കെതിരെ അടഞ്ഞ വാതിലുകളെ തുറക്കാൻ കഴിയണമെന്നും ചെങ്ങന്നൂർ ഭദ്രാസനാധിപൻ അഭി. മാത്യൂസ് മാർ തീമോത്തിയോസ് പറഞ്ഞു. മദ്ധ്യതിരുവിതാംകൂർ ഓർത്തഡോൿസ്‌ കൺവെൻഷന്റെ നടുനോമ്പ് ദിവസം മാക്കാംകുന്ന് കൺവെൻഷൻ പന്തലിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പരിശുദ്ധ പിതാക്കന്മാർ ആത്മീയ രൂപാന്തരത്തിലേക്ക് വിശ്വാസികളെ നയിക്കുവാൻ മനസ്സുപുതുക്കി രൂപാന്തരപ്പെടുവാൻ നമ്മെ ആഹ്വാനം ചെയ്തു. ഈ ലോക സാഹചര്യത്തിൽ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി മനുഷ്യത്വരഹിതമായ പ്രവർത്തനം നടക്കുമ്പോൾ തിന്മകൾ തിരിച്ചറിഞ്ഞു നന്മയുടെപാത പിന്തുടരുവാൻ നമ്മുടെ ജീവന്‍ പുതുക്കം പ്രാപിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ അനുതാപത്തിന്റെ ദിനങ്ങളിൽ ദൈവീക പുതുക്കത്തിന്റെ സന്ദേശ വാഹകരാകുവാൻ നമുക്ക് കഴിയണമെന്നും അഭി. തിരുമേനി പറഞ്ഞു.

തുമ്പമൺ ഭദ്രാസനാധിപൻ അഭി. കുറിയാക്കോസ് മാർ ക്ലിമ്മീസ് അധ്യക്ഷനായിരുന്നു. ഇടുക്കി ഭദ്രാസനാധിപൻ അഭി. സക്കറിയ മാർ സേവേറിയോസ് വചന പ്രഭാഷണം നടത്തി. അഭി. മാത്യൂസ് മാർ തേവോദോസിയോസ്, അഭി. എബ്രഹാം മാർ എപ്പിപ്പാനിയോസ്, അഭി. ജോഷ്വാ മാർ നിക്കോദിമോസ്, അഭി. ഡോ. എബ്രഹാം മാർ സെറാഫിൻ, അഭി.ഡോ. ഗീവർഗ്ഗീസ് മാർ തെയോഫിലോസ് , സഭാ അൽമായ ട്രെസ്റ്റി റോണി വർഗ്ഗീസ്, ഭദ്രാസന സെക്രട്ടറി വെരി. റവ. കെ. ജി. ജോൺസൺ കോർ എപ്പിസ്കോപ്പ, മുനിസിപ്പൽ ചെയർമാൻ അഡ്വ. സക്കിർ ഹുസൈൻ, ഓമല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോൺസൺ വിളവിനാൽ, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, മുനിസിപ്പൽ കൗൺസിലേഴ്‌സ്, തൃതല പഞ്ചായത്ത് പഞ്ചായത്ത്‌ അംഗങ്ങൾ, സഭാ മാനേജിങ് കമ്മറ്റി അംഗങ്ങളായ ഫാ. ജിജി സാമുവൽ, ഫാ. ബിജു മാത്യു, അഡ്വ. അനിൽ പി. വർഗ്ഗീസ്, അജു ചുണ്ടമണ്ണിൽ, ജോജി വാര്യാപുരം, നിതിൻ മണക്കാട്ട് മണ്ണിൽ, അനിൽ ടൈറ്റസ്, കെ. വി. ജേക്കബ്, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഫാ. ബിജു മാത്യൂസ്, ഫാ. ബിജു തോമസ് പറന്തൽ, പ്രൊഫ. ജി. ജോൺ, ഡോ. ജോർജ്ജ് വർഗ്ഗീസ് കോപ്പാറ, അനി എം. എബ്രഹാം, ഐവാൻ വകയാർ, മുൻ മുനിസിപ്പൽ ചെയർമാന്മാരായ പി. മോഹൻരാജ്, അഡ്വ. എ. സുരേഷ് കുമാർ തുടങ്ങി ഇരുപതിനായിരത്തിലധികം ആളുകൾ കണ്‍വന്‍ഷനില്‍ പങ്കെടുത്തു. പങ്കെടുത്ത എല്ലാവർക്കും ഉച്ചഭക്ഷണം നൽകി. തുടര്‍ന്ന് നടന്ന സമ്മേളനത്തിൽ സഹായ മെത്രാൻ എബ്രഹാം മാർ സെറാഫിൻ വചന സന്ദേശം നൽകി. വൈകിട്ട് നടന്ന സമ്മേളനത്തിൽ ഫാ. ജോൺ ടി. വർഗ്ഗീസ് കുളക്കട വചന ശുശ്രുഷ നടത്തി.

നാളെ രാവിലെ (ഫെബ്രുവരി 1) 10ന് ഭദ്രാസന കൗൺസിൽ അംഗം ഫാ. ബിജു തോമസ് പറന്തൽ ധ്യാനം നയിക്കും 11ന് പരി. മോറോൻ മാർ ബെസ്സലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ വി. കുര്‍ബ്ബാനക്ക് മുഖ്യ കാർമ്മീകത്വം വഹിക്കും. വൈകിട്ട് 6.30ന് നടക്കുന്ന കുടുംബ സംഗമത്തിൽ അഭി കുറിയാക്കോസ് മാർ ക്ലിമ്മീസ് മെത്രാപോലീത്തയുടെ അധ്യക്ഷതയിൽ റവ. പി. പി. തോമസ് തുമ്പമൺ മുഖ്യ സന്ദേശം നൽകും. ഡോ. തോമസ് ജോൺ മാമ്പറ കൃതജ്ഞത പറയും. > > >  Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....