മുഖത്തിന് ഭംഗി നല്‍കും ചാര്‍ക്കോള്‍ ഫേഷ്യല്‍

For full experience, Download our mobile application:
Get it on Google Play

മുഖത്തിന് പല തരത്തിലെ സൗന്ദര്യസംരക്ഷണ വഴികളും പരീക്ഷിയ്ക്കുന്നവര്‍ ധാരാളമുണ്ട്. ഇതിലൊന്നാണ് ഫേഷ്യല്‍. ഫേഷ്യല്‍ തന്നെ പല തരത്തിലുമുണ്ട്. ചര്‍മത്തിന്റെ തരവും വ്യത്യാസവും അനുസരിച്ച് വിവിധ തരം ഫേഷ്യലുകളുണ്ട്. ഇതില്‍ ഒന്നാണ് ചാര്‍ക്കോള്‍ ഫേഷ്യല്‍. പല തരത്തിലെ സൗന്ദര്യഗുണങ്ങളും നല്‍കുന്ന ഒന്നാണ് ചാര്‍ക്കോള്‍ ഫേഷ്യല്‍. ഇതെക്കുറിച്ചറിയാം. ആക്ടിവേറ്റഡ് ചാര്‍ക്കോളാണ് ചാര്‍ക്കോള്‍ ഫേഷ്യലില്‍ ഉപയോഗിയ്ക്കുന്നത്. ചര്‍മത്തിലെ അഴുക്ക് നീക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. അന്തരീക്ഷ മലിനീകരണവും മറ്റും മൂലം ചര്‍മത്തില്‍ അടിഞ്ഞു കൂടുന്ന ടോക്സിനുകള്‍ നീക്കാനും ഇതേറെ ഗുണകരമാണ്.

ഇതിലൂടെ തന്നെ ചര്‍മത്തിന് സ്വാഭാവികമായ തിളക്കവും മിനുസവും ലഭിയ്ക്കുന്നു. ചര്‍മത്തിന്റെ ക്ഷീണിച്ച, കരുവാളിച്ച തോന്നല്‍ മാറുന്നു. ചര്‍മത്തിലെ മൃതകോശങ്ങളെ അകറ്റാന്‍ ഇതേറെ നല്ലതാണ്. മുഖത്തുണ്ടാകുന്ന മുറിവുകള്‍ക്ക് ഇത് ആശ്വാസം നല്‍കുന്ന ഒന്നുമാണ്. മുഖത്തെ അഴുക്ക് നീക്കി ചര്‍മ്മത്തിന് തിളക്കം നല്‍കാനും ഈ മാസ്‌ക് സഹായിക്കും. മുഖത്തെ അധിക എണ്ണമയം, മുഖക്കുരു, ബ്ലാക്ക്‌ ഹെഡ്‌സ്, വൈറ്റ്‌ ഹെഡ്‌സ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. ഇത്തരത്തിലുള്ള അമിത എണ്ണ, മൃത കോശങ്ങള്‍ എന്നിവ നീക്കാനും ഈ മാസ്‌ക് ഗുണകരമാണ്. ചര്‍മ്മ സുഷിരങ്ങളില്‍ അഴുക്കടിഞ്ഞ് മുഖക്കുരു പോലുള്ള പ്രശ്‌നങ്ങളുണ്ടാകുന്നത് ഇത് തടയുന്നു.

ചര്‍മത്തിന് തിളക്കവും മിനുസവും നല്‍കാന്‍ മാത്രമല്ല, ചര്‍മത്തിലുണ്ടാകുന്ന ചുളിവുകളും മറ്റും മാറാനും ഇതിലെ ഘടകങ്ങള്‍ സഹായിക്കുന്നു. എണ്ണമയമുള്ള ചര്‍മമുള്ളവര്‍ക്ക് ഇത് പരീക്ഷിയ്ക്കാവുന്ന ഒന്നാണ്. മുഖത്തെ അമിത എണ്ണമയം നീക്കി മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ക്ക് ഇത് നല്ല പരിഹാരം കൂടിയാണ്. അധിക എണ്ണകുറച്ചുകൊണ്ട് ചര്‍മത്തിലെ സെബത്തിന്റെ അളവ് സന്തുലിതമാക്കാന്‍ സഹായിക്കുന്നു. ചര്‍മത്തിന് ആവശ്യമായ എണ്ണമയം ഉറപ്പാക്കാനും ഇത് സഹായിക്കും. ചാര്‍ക്കോള്‍ ഫേഷ്യല്‍ കിറ്റുകള്‍ ഷോപ്പുകളില്‍ നിന്നോ ഓണ്‍ലൈന്‍ ആയോ വാങ്ങി ഉപയോഗിയ്ക്കാവുന്നതാണ്. ഇത് നല്ല ഗുണമുള്ളവ നോക്കി വാങ്ങാന്‍ ശ്രദ്ധിയ്ക്കണം. ആക്ടിവേറ്റഡ് ചാര്‍ക്കോള്‍ തന്നെ വാങ്ങുക. ചിരട്ട കത്തിച്ചുണ്ടാക്കുന്നതാണ് ഇത്. ഇത് ഇതിനാല്‍ വീട്ടിലും വേണമെങ്കില്‍ തയ്യാറാക്കാന്‍ സാധിയ്ക്കും. ഇതില്‍ കറ്റാര്‍വാഴ പോലുള്ളവയോ മറ്റോ ചേര്‍ത്തും തനിയേയും ഉപയോഗിയ്ക്കാം. മുഖത്തിടുന്നതിന് മുന്‍പായി ഇത് കയ്യില്‍ പാച്ച് ടെസ്റ്റ് ചെയ്ത ശേഷം മാത്രം ഉപയോഗിയ്ക്കാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...