ചൂട് കാലത്ത് വാഹനത്തില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ നിറയ്ക്കുന്നത് അപകടമാണോ ?

For full experience, Download our mobile application:
Get it on Google Play

ചൂട് കൂടിക്കൂടി വരികയാണ്. കേരളത്തില്‍ ഏപ്രില്‍ ഒന്നാം തീയതി വരെ 10 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ചൂട് കാലത്ത് പുറത്തിറങ്ങുമ്പോള്‍ നമ്മള്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് എല്ലാവരേയും ഓര്‍മ്മപ്പെടുത്തുന്നുമുണ്ട്. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കുക എന്നത് തന്നെയാണ് പ്രധാനപ്പെട്ട കാര്യം. ചൂട് കൂടുന്നത് അനുസരിച്ച് ആളുകളുടെ ആശങ്കയും കൂടുകയാണ്. പല സംശയങ്ങളും ആളുകള്‍ക്കുണ്ട്. അത്തരത്തില്‍ പലര്‍ക്കുമുള്ള ഒരു സംശയാമാണ് ചൂട് സമയത്ത് വാഹനങ്ങളില്‍ ഫുള്‍ ടാങ്ക് ഇന്ധനം നിറയ്ക്കാമോ എന്നുള്ളത്. ഇതുമായി ബന്ധപ്പെട്ട് പലരും പലതരത്തിലുള്ള അഭിപ്രായമാണ് പറയുന്നത്. വാഹനത്തില്‍ ഫുള്‍ ടാങ്ക് അടിക്കാന്‍ പാടില്ലെന്ന് പറയുന്ന ആളുകള്‍ ഉണ്ട്.

അന്തരീക്ഷ താപനില വര്‍ദ്ധിക്കുന്നത് കൊണ്ട് ഫുള്‍ ടാങ്ക് ഇന്ധനം നിറയ്ക്കുന്നത് വാഹനത്തിന് തീ പിടിക്കാന്‍ കാരണം ആകുമെന്ന് ഉള്‍പ്പെടെ പ്രചരിക്കുന്നുണ്ട്. ഇതില്‍ എന്തെങ്കിലും വാസ്തവം ഉണ്ടോ എന്ന് നോക്കിയാലോ. രാജ്യത്തെ പ്രമുഖ ഇന്ധന വിതരണക്കാരായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ഫുള്‍ ടാങ്ക് പെട്രോള്‍ നിറയ്ക്കുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല എന്നാണ് വ്യക്തമാക്കയിരിക്കുന്നത്. മറിച്ച് പകുതി ഇന്ധനം ഉള്ളതിനെക്കാള്‍ സുരക്ഷിതമാണ് താനും. വാഹന നിര്‍മ്മാതാക്കള്‍ എല്ലാ ഘടകങ്ങളും പരിശോധിച്ചിട്ടാണ് ഓരോ മോഡലുകളും പുറത്തിറക്കുന്നത്. സുരക്ഷിതമല്ലാത്ത വാഹനങ്ങള്‍ അവര്‍ പുറത്തിറക്കില്ല. വാഹനത്തില്‍ നിറയ്ക്കാവുന്ന ഇന്ധനത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ് കാര്യങ്ങള്‍ എന്നാണ് പറയുന്നത്. അത് കാെണ്ട് കമ്പനി നിര്‍ദ്ദേശിച്ചിരിക്കുന്ന പരമാവധി അളവില്‍ ഇന്ധനം ടാങ്കില്‍ നിറയ്ക്കുന്നത് പൂര്‍ണമായും സുരക്ഷിതമാണ്. അതിന് ചൂട് കാലമെന്നോ തണുപ്പ് കാലമെന്നോ വ്യത്യാസമില്ല എന്നാണ് പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...