700 കോടി രൂപയുടെ ‘അമൂൽ’ ഡയറി പ്ലാന്റിന് തറക്കല്ലിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ 700 കോടി രൂപയുടെ ‘അമൂൽ’ ഡയറി പ്ലാന്റിന് തറക്കല്ലിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബം​ഗാളിലേക്ക് ​ഗുജറാത്തിൽനിന്ന് നിക്ഷേപങ്ങൾ കൊണ്ടുവരുന്നത് ഇനിയും തുടരുമെന്നും ബം​ഗാളിൽ വരുന്ന പ്ലാന്റ് അമൂലിൻ്റെ ഏറ്റവും വലിയ തൈര് ഉത്പാദന പ്ലാന്റ് ആയിരിക്കുമെന്നും അമിത് ഷാ ഉദ്ഘാടന പ്രസം​ഗത്തിൽ പറഞ്ഞു. തൃണമൂൽ കോൺ​ഗ്രസിന് ​ഗുജറാത്ത് വിരുദ്ധ മനോഭാവമായിരുന്നു. ​ഗുജറാത്തിൽനിന്ന് ഒന്നും ബം​ഗാളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നായിരുന്നു അവരുടെ നിലപാട്. ഇപ്പോൾ ​ബം​ഗാളിലെ ജനങ്ങൾ ബിജെപിക്ക് വോട്ട് ചെയ്ത് ബിജെപിയെ അധികാരത്തിലേറ്റി. ബം​ഗാളിലെ ജനങ്ങൾ ​ഗുജറാത്തിൽനിന്നുള്ള നിക്ഷേപങ്ങൾ ബം​ഗാളിൽ വരുന്നത് കണ്ടുകൊണ്ടിരിക്കുകയാണ്.

ഹൗറയിൽ വരുന്ന പ്ലാന്റ് അമൂലിൻ്റെ ഏറ്റവും വലിയ തൈര് ഉത്പാദന പ്ലാന്റ് ആയിരിക്കും. സംസ്ഥാനത്തെ ചെറുകിട ക്ഷീരകർഷകർക്കെല്ലാം ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും അമിത് ഷാ പറഞ്ഞു. ഹൗറയിലെ പുതിയ പ്ലാന്റിന് പുറമേ ബം​ഗാളിൽ അമൂലിന്റെ പുതിയ ഐസ്ക്രീം പ്ലാന്റുകൾ സ്ഥാപിക്കുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു. അമൂലിൻ്റെ ഐസ്ക്രീം പ്ലാന്റുകൾക്കായുള്ള ഭൂമി ബം​ഗാളിൽ തയ്യാറാണെന്ന് ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി സുവേന്ദു അധികാരിയും പറഞ്ഞു. സംസ്ഥാനത്തിന്റെ വടക്കു,തെക്കു മേഖലകളിലായി 15 ഏക്കർ ഭൂമി വീതം അമൂലിന് നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർ എസ് എസിന് വേണ്ടി അടിമപ്പണിയെടുക്കുന്ന സംഘിയാണ് റോജി എം ജോണെന്ന് പി എസ്...

0
തിരുവനന്തപുരം: ആർ എസ് എസിന് വേണ്ടി അടിമപ്പണിയെടുക്കുന്ന സംഘിയാണ് റോജി എം...

ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് കൊണ്ടോട്ടി ആർടിഒ ഓഫീസിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ...

0
മലപ്പുറം: വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ...

സോളിഡ് സ്റ്റേറ്റ് ബാറ്ററികൾ വിപണിയിൽ എത്തിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളുമായി ടൊയോട്ട

0
നിലവിലെ ലിഥിയം അയോൺ ബാറ്ററികൾക്ക് പകരം ഒറ്റ ചാർജിൽ ആയിരത്തിലധികം കിലോമീറ്റർ...

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് ഡോക്ടർ മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടർക്ക് നിർബന്ധിത അവധി

0
കൊല്ലം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് ഡോക്ടർ മോശമായി പെരുമാറിയ...