ബംഗാളും പിഎം ശ്രീ പദ്ധതിയിലേക്ക് ; ഇനി അവശേഷിക്കുന്നത് കേരളവും തമിഴ്‌നാടും മാത്രം

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ഭരണമാറ്റത്തിന് പിന്നാലെ കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കാൻ ധാരണയായി. ബംഗാൾ അഡീഷണൽ ചീഫ് സെക്രട്ടറി ഡൽഹിയിലെത്തിയാണ് ഇതുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവെച്ചത്. ഇതോടെ രാജ്യത്ത് ഈ പദ്ധതിയുടെ ഭാഗമാകാത്ത സംസ്ഥാനങ്ങളുടെ എണ്ണം രണ്ടായി ചുരുങ്ങി. നേരത്തെ അധികാരത്തിലിരുന്ന തൃണമൂൽ കോൺഗ്രസ് സർക്കാർ പദ്ധതിയെ ശക്തമായി എതിർത്തിരുന്നു. കേന്ദ്രസർക്കാർ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നയത്തെ അപ്പാടെ തകർക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു മമത ബാനർജി സർക്കാരിന്റെ പ്രധാന ആരോപണം. എന്നാൽ ബിജെപി സർക്കാർ അധികാരമേറ്റെടുത്തതോടെ പദ്ധതിക്ക് അംഗീകാരം നൽകാൻ തീരുമാനിക്കുകയായിരുന്നു.

നിലവിൽ കേരളവും തമിഴ്‌നാടും മാത്രമാണ് പിഎം ശ്രീ പദ്ധതിയിൽ ഇനി ചേരാനുള്ളത്. തമിഴ്‌നാട്ടിൽ വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ അധികാരത്തിൽ വരികയും കേരളത്തിൽ പുതിയ കോൺഗ്രസ് സർക്കാർ അധികാരമേൽക്കാൻ ഒരുങ്ങുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ ഈ സർക്കാരുകളുമായി കേന്ദ്രം ഉടൻ ആശയവിനിമയം നടത്തും. ഇരു സംസ്ഥാനങ്ങളെയും പദ്ധതിയിലേക്ക് ഒരിക്കൽ കൂടി കേന്ദ്രം ക്ഷണിക്കുമെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ അധികാരത്തിൽ വരുന്ന കോൺഗ്രസ് സർക്കാർ ഇക്കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കും എന്നത് നിർണായകമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പ്പമംഗലത്ത് 8 വിദ്യാർത്ഥികളുടെ ജീവനെടുത്ത അപകടം ; ദേശീയപാതയിൽ സുരക്ഷാ പരിശോധന ; നടപടിയെടുക്കാൻ...

0
തൃശ്ശൂർ: കയ്പ്പമംഗലത്ത് 8 വിദ്യാർത്ഥികളുടെ ജീവനെടുത്ത അപകടത്തിന് പിന്നാലെ ജില്ലയിൽ ദേശീയപാതയിൽ...

ആരെതിർത്താലും മതനിയമങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കുമെന്ന് കാന്തപുരം ; പിന്തുണയുമായി സമസ്ത

0
കോഴിക്കോട് : ആരെതിർത്താലും മതനിയമങ്ങൾ പറഞ്ഞുകൊണ്ടിരിക്കുമെന്നും തന്റെ മുൻനിലപാടിൽ മാറ്റമില്ലെന്നും കാന്തപുരം...

ഡിവൈ.എസ്.പി. ജോൺസൺ കെ.ജെ. അന്തരിച്ചു

0
തിരുവനന്തപുരം : ഡിവൈ.എസ്.പി. ജോൺസൺ കെ.ജെ. അന്തരിച്ചു. പാറശാലയിലെ ഷാരോൺ വധക്കേസ്...

നവരാത്രി ആഘോഷങ്ങളിൽ മുസ്‌ലിം വിലക്കുമായി വിഎച്ച്പി

0
മുംബൈ: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഗർബ, ദാണ്ഡിയ നൃത്ത പരിപാടികളിൽ നിന്ന് മുസ്‌ലിം...