മമതാ ബാനര്‍ജി സഞ്ചരിച്ച വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു ; റിപ്പോര്‍ട്ട് തേടി ബംഗാള്‍ സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : മുഖ്യമന്ത്രി മമതാ ബാനര്‍ജി സഞ്ചരിച്ച വിമാനം ആകാശച്ചുഴിയില്‍  അകപ്പെട്ട സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനോട് ഡിജിസിഎ) ശനിയാഴ്ച റിപ്പോര്‍ട്ട് തേടി ബംഗാള്‍ സര്‍ക്കാര്‍. വെള്ളിയാഴ്ച വൈകുന്നേരം വാരണാസിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് മടങ്ങുമ്പോഴാണ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടത്. മമത സഞ്ചരിച്ച വിമാനത്തിന്റെ റൂട്ടിന് മുന്‍കൂര്‍ അനുമതി ലഭിച്ചിരുന്നോ എന്നകാര്യമാണ് സംസ്ഥാന സര്‍ക്കാര്‍ ജിസിഡിഎയില്‍ നിന്ന് തേടിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് ജിസിഡിഎ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

മമതാ ബാനര്‍ജി സഞ്ചരിച്ച ചാര്‍ട്ടേഡ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് ശക്തമായി കുലുങ്ങിയിരുന്നു. സംഭവത്തില്‍ മമതാ  ബാനര്‍ജിക്ക് മുതുകില്‍ പരിക്കേറ്റു. ആകാശച്ചുഴിയില്‍ നിന്ന് പുറത്തുകടന്ന വിമാനം നേതാജി സുഭാഷ് ചന്ദ്ര അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി. രണ്ട് ഫ്‌ലൈറ്റ് അറ്റന്‍ഡന്റുമാര്‍ ഉള്‍പ്പെടെ പരമാവധി 19 പേരെ വഹിക്കാന്‍ ശേഷിയുള്ള 10.3 ടണ്‍ ഭാരം കുറഞ്ഞ വിമാനമായ ദസ്സാള്‍ട്ട് ഫാല്‍ക്കണ്‍ 2000 എന്ന വിമാനത്തിലാണ് ബാനര്‍ജി യാത്ര ചെയ്തത്.

അതിനിടെ മുഖ്യമന്ത്രിക്കായി സംസ്ഥാന സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഫാല്‍ക്കണ്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ശനിയാഴ്ച ആവശ്യപ്പെട്ടു. സംഭവം ഗുരുതരമാണെന്നും മുഖ്യമന്ത്രിക്ക് ഭീഷണിാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ വക്താവും രാജ്യസഭാ എംപിയുമായ സുഖേന്ദു ശേഖര് റോയ് പിടിഐയോട് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉറങ്ങിക്കിടന്ന ധ്രുവക്കരടിയെ ടൂറിസ്റ്റുകൾക്കായി ഹോൺ മുഴക്കി ഉണർത്തി; ബോട്ട് ഓപ്പറേറ്റർക്ക് അഞ്ച് ലക്ഷം രൂപ...

0
ഓസ്‌ലോ: നോർവേയുടെ വടക്കൻ മേഖലയിലെ സ്വാൽബാർഡ് ദ്വീപസമൂഹത്തിൽ സഞ്ചാരികൾക്ക് അപൂർവ കാഴ്ച...

ഇനി മയക്കുമരുന്ന് കേസുകളുടെ വിചാരണ വേഗത്തിലാകും; തിരുവനന്തപുരത്ത് കേന്ദ്ര ഫൊറൻസിക് ലാബ് വരുന്നു

0
കൊച്ചി: മയക്കുമരുന്ന് കേസുകളുടെ അന്വേഷണവും വിചാരണയും നീളുന്നതിൽ പ്രധാന കാരണങ്ങളിലൊന്നായ...

നികുതി വെട്ടിച്ച് ഓടുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടിയുമായി എംവിഡി ; പിഴയിട്ടത്‌ ഒരു കോടി...

0
കാക്കനാട് : കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന...