ബംഗാൾ :തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ നാടകമെന്ന് ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് . മുഖ്യമന്ത്രി മമത ബാനർജിയുടെ തിരഞ്ഞെടുപ്പ് കാലത്തെ വില കുറഞ്ഞ രാഷ്ട്രീയമാണ് നടക്കുന്നത്. ഗവർണർക്ക് എതിരെ അന്വഷണം പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല. നിയമപരിധി ലംഘിച്ചാൽ കർശനമായ നടപടി ഉണ്ടാകുമെന്നും, കേന്ദ്രസർക്കാരിനെ അറിയിക്കേണ്ട സമയത്ത് കൃത്യമായി അറിയിക്കുന്നുണ്ടെന്നും സി.വി.ആനന്ദബോസ് പറഞ്ഞു. ലൈംഗിക അതിക്രമ പരാതിയില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ രാജ്ഭവനിലെ നാല് ജീവനക്കാര്‍ക്ക് നോട്ടിസ് നല്‍കി. ഇതിനിടെ സി.വി.ആ ബോസിനെതിരെ ആലുവയിൽ യൂത്ത് കോൺഗ്രസുകാർ കരിങ്കൊടി കാണിച്ചു. ലൈംഗിക ആരോപണത്തിൽ ഗവർണർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സ്വകാര്യ പരിപാടിയിൽ പങ്കെടുത്ത് ഗസ്റ്റ് ഹൗസിലേക്ക് ഗവർണർ മടങ്ങിയെത്തിയപ്പോഴായിരുന്നു പ്രതിഷേധം. ആലുവ ഗസ്റ്റ്ഹൗസിന് 100 മീറ്റർ സമീപത്ത് വച്ച് കരിങ്കൊടി കാണിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി.
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസിനെതിരായ ലൈംഗിക ആരോപണ പരാതിയില്‍ കുരുക്ക് മുറുക്കാനുള്ള നീക്കത്തിലാണ് ബംഗാള്‍ സര്‍ക്കാര്‍. സെന്‍ട്രല്‍ ഡിവിഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഇന്ദിരാ മുഖര്‍ജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു. എന്നാല്‍ ബംഗാള്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ ഭാഷയിലാണ് ഗവര്‍ണര്‍ പ്രതികരിച്ചത്. സര്‍ക്കാര്‍ നീക്കത്തിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാനാണ് രാജ് ഭവന്‍റെ തീരുമാനം.
കേരളത്തിലെ ഒരു മുൻനിര ഓൺലൈൻ വാർത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാർത്തകൾക്ക് മുൻതൂക്കം നൽകിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതൽ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാർത്തകളും ഉടനടി നിങ്ങൾക്ക് ലഭിക്കും. ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓൺലൈൻ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടിൽ നടക്കുന്ന വാർത്താ പ്രാധാന്യമുള്ള വിഷയങ്ങൾ ഞങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുകയുമാകാം.
———————-
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റർ – 94473 66263, 85471 98263, 0468 2333033