മാവേലിക്കര : അടഞ്ഞു കിടന്ന വീട്ടില്‍ മോഷണം നടത്തിയ പശ്ചിമ ബംഗാള്‍ സ്വദേശികള്‍ അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ ബശിരാത് ബാബ്‌ല മജേര്‍പുര തറിക്വില്‍ ഗാസി (25), കൃഷ്ണപുര്‍ ബിധാന്‍ നഗര്‍ പോലന്റെ ഉത്തര്‍പുര ഷാഹിന്‍ മണ്ഡല്‍ (31) എന്നിവരാണ് അറസ്റ്റിലായത്. 26ന് രാത്രി ഒന്നിന് എസ്.ഐ വര്‍ഗീസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പട്രോളിംഗ് നടത്തുന്നതിനിടെയാണ് സൈക്കിളിലെത്തിയ പ്രതികള്‍ കുടുങ്ങിയത്. സഞ്ചിയില്‍ നിന്നു നിലവിളക്ക്, കിണ്ടി, താലം, കൈവിളക്ക് എന്നീ ഓട്ടുപകരണങ്ങളും ചുറ്റിക, കമ്പി തുടങ്ങിയ ആയുധങ്ങളും കണ്ടെത്തി. കുന്നം നമ്പ്യാര്‍ വില്ലയില്‍ വീടിന്റെ അടുക്കളവാതില്‍ തകര്‍ത്തു പൂജാമുറിയില്‍ നിന്നു അപഹരിച്ചതാണു ഓട്ടുപകരണങ്ങളെന്നു പ്രതികള്‍ സമ്മതിച്ചു. പോലീസ് വീട്ടിലെത്തി മോഷണം നടന്നെന്നു ഉറപ്പാക്കി. ഉടമസ്ഥന്‍ ഡല്‍ഹിയിലായതിനാല്‍ വീട് അടഞ്ഞു കിടക്കുകയായിരുന്നു.
അടഞ്ഞു കിടന്ന വീട്ടില്‍ മോഷണം നടത്തിയ പശ്ചിമ ബംഗാള്‍ സ്വദേശികള്‍ അറസ്റ്റില്‍
RECENT NEWS
Advertisment