പാലക്കാട് : അട്ടപ്പാടിയില്‍ കോവിഡ് ബാധിച്ച് രണ്ട് വയസുകാരന്‍ മരിച്ചു. താഴെ അബ്ബനൂര്‍ സ്വദേശികളായ ഷൈജു – സരസ്വതി ദമ്പതികളുടെ മകന്‍ സ്വാതിഷ് ആണ് മരിച്ചത്. കഴിഞ്ഞ 27ന് കടുത്ത പനിയെ തുടര്‍ന്ന് കുട്ടിയെ കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് ഊരിലേക്ക് തന്നെ കുട്ടിയെ തിരിച്ചയക്കുകയായിരുന്നു. ഇന്നലെയാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടി മരിച്ചതിന് ശേഷം നടത്തിയ കോവിഡ് പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു. അതേസമയം കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കുട്ടിക്ക് കോവിഡ് പരിശോധന നടത്തിയില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
അട്ടപ്പാടിയില്‍ കോവിഡ് ബാധിച്ച് രണ്ട് വയസുകാരന്‍ മരിച്ചു
RECENT NEWS
Advertisment



























