ശ്ചിമബംഗാള്‍ സ്വദേശിനിയെ ഭര്‍ത്താവ് കൊലപ്പെടുത്തി കുഴിച്ചുമൂടി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : അയര്‍ക്കുന്നത്ത് പശ്ചിമബംഗാള്‍ സ്വദേശിനിയെ ഭര്‍ത്താവ് കൊലപ്പെടുത്തി കുഴിച്ചുമൂടി. ഭര്‍ത്താവ് സോണിയുമായി നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പരിസരത്ത് പോലീസ് പരിശോധനയില്‍ മൃതദേഹം കണ്ടെടുത്തു. മൂര്‍ഷിദാബാദ് സ്വദേശി അല്പനയെ തല ഭിത്തിയില്‍ ഇടിപ്പിച്ചും കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചുമാണ് കൊലപ്പെടുത്തിയെന്ന് പോലീസ് വ്യക്തമാക്കി. അല്‍പനയെ കൊലപ്പെടുത്തിയ ശേഷം ഇളപ്പാനി ജങ്ഷന് സമീപം നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീടിനോട് ചേര്‍ന്ന് കുഴിച്ചുമൂടിയെന്നായിരുന്നു ഇയാള്‍ പോലീസിനോട് പറഞ്ഞത്. ആ സ്ഥലത്ത് പോലീസ് കുഴിച്ചു നോക്കിയപ്പോള്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി.

പ്രതി മൂന്ന് ദിവസം വീട്ടില്‍ ജോലിക്ക് വന്നെന്നും ഒരാളെ കൂടി വേണമെന്ന് പറഞ്ഞ് ഭാര്യയേയും കൊണ്ടുവന്നെന്ന് വീട്ടുടമ ജോമോള്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതക ദിവസം സംഭവമുണ്ടായ സ്ഥലത്ത് സോണിയും അല്‍പനയും എത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. നാട്ടിലേക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ സോണി കൊച്ചിയില്‍ നിന്നാണ് പിടിയിലായത്. കഴിഞ്ഞ 14ാം തിയതി മുതല്‍ അല്‍പനയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് ഭര്‍ത്താവ് പരാതി നല്‍കിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇയാള്‍ പ്രദേശത്ത് ജോലി ചെയ്ത് വരികയാണ്. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. ഒരു വീട് വാടകയ്‌ക്കെടുത്ത് താമസിച്ച് പല ജോലികളും ചെയ്ത് വരികയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അലക്ഷ്യമായി തുറന്ന കാറിൻ്റെ ഡോറിൽ തട്ടി റോഡിലേക്ക് വീണ സ്കൂട്ടർ യാത്രക്കാരൻ ബസ് കയറി...

0
പത്തനംതിട്ട: അലക്ഷ്യമായി തുറന്ന കാറിൻ്റെ ഡോറിൽ തട്ടി റോഡിലേക്ക് വീണ സ്കൂട്ടർ...

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടെന്ന യുഡിഎഫ് തീരുമാനത്തിനെതിരെ പി രാജീവ്

0
കൊച്ചി: പി എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള യു ഡി...

ജന്തർ മന്തറിലെ പ്രതിഷേധം : ജൂലൈ 29 വരെ പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്തത് 13...

0
ഡൽഹി : ജന്തർ മന്തറിൽ നീറ്റ് പരീക്ഷാക്രമക്കേടുകളുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളിൽ...

അനുമതിയില്ലാത്ത വിദേശയാത്ര : എഡിജിപി എസ്. ശ്രീജിത്തിന് അനുകൂലമായ സർക്കാർ റിപ്പോർട്ട് ഹൈക്കോടതി തള്ളി

0
തിരുവനന്തപുരം: അനുമതി ഇല്ലാതെ വിദേശ യാത്ര നടത്തിയ എഡിജിപി എസ് ശ്രീജിത്തിന്...