പ്രായപരിധിയുടെ പേരിലുള്ള ഒഴിവാക്കൽ സ്വാഭാവികമാണെന്ന് ജി സുധാകരന് ഒളിയമ്പുമായി എം എ ബേബി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രായപരിധിയുടെ പേരിലുള്ള ഒഴിവാക്കൽ സ്വാഭാവികമാണെന്ന് ജി സുധാകരന് ഒളിയമ്പുമായി സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി എം എ ബേബി. പ്രായപരിധിയുടെ പേരിൽ സ്ഥാനങ്ങളിൽ നിന്ന് ഒഴിവായാലും അതിന്റെ പേരിൽ പാർട്ടിയോട് അകലുകയല്ല വേണ്ടത്. നേതൃത്വത്തിൽ നിന്ന് ഒഴിയുന്നു എന്നെ ഉള്ളു. ഒഴിഞ്ഞവർ പാർട്ടി പ്രവർത്തനം തുടരണം. പ്രായപരിധി നടപ്പിലാക്കിയത് പുതിയതലമുറയ്ക്ക് വേണ്ടിയാണെന്നും എം എ ബേബി വ്യക്തമാക്കി. കേരള കർഷക തൊഴിലാളി യുണിയന്റെ തൊഴിലാളി മാസിക പുരസ്‌കാരംവേദിയിലാണ് പരാമർശം.

പ്രായത്തിന്റെ അടിസ്ഥാനത്തിൽ ചില സഖാക്കൾ ചില ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാകുന്നു. നേതൃത്വത്തിൽ നിന്ന് ഒഴിയുന്നു എന്നെ ഉള്ളു. ഒഴിഞ്ഞവർ പാർട്ടി പ്രവർത്തനം തുടരണം. അതിന്റെ ഏറ്റവും മാതൃകാപരമായ ഉദാഹരണമാണ് സഖാവ് എസ്ആർപി. പാർട്ടിക്കാർക്കായി എസ്ആർപി ഏത് സമയത്തും ലഭ്യമാണ് എം എ ബേബി പറഞ്ഞു. ആലപ്പുഴയിലെ പാർട്ടി ആതിഥേയത്വം വഹിക്കുന്ന പ്രധാന പരിപാടിയിൽ നേതാക്കൾ വീട്ടിലെത്തി ക്ഷണിച്ചിട്ടും മുതിർന്ന നേതാവ് ജി സുധാകരൻ വിട്ടു നിൽക്കുകയാണ് ഉണ്ടായത്. ഇതേ സമയം തന്നെ കൊല്ലം കരുനാഗപ്പള്ളിയിൽ മറ്റൊരു പരിപാടിയിൽ ജി സുധാകരൻ പങ്കെടുക്കുകയും ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...