വോട്ട് ചെയ്യാന്‍ ബംഗാളികളും തമിഴ്നാട്കാരും നാട്ടിലേക്ക് : ജില്ലയിലെ ഹോട്ടലുകളും നിര്‍മ്മാണ മേഖലയും സ്തംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വോട്ട് ചെയ്യാന്‍ ബംഗാളികളും തമിഴ്നാട്കാരും നാട്ടിലേക്ക് വണ്ടി കയറിയതോടെ പത്തനംതിട്ട ജില്ലയിലെ ഹോട്ടലുകളും നിര്‍മ്മാണ മേഖലയും സ്തംഭിച്ചു. ഹോട്ടലുകള്‍ ചിലത് പൂര്‍ണ്ണമായും അടച്ചു. 29 നാണ് ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പ്. 23 ന് തമിഴ്നാട്ടിലെ വോട്ടിംഗ് കഴിഞ്ഞുവെങ്കിലും തൊഴിലാളികളില്‍ ഭൂരിഭാഗവും തിരികെ എത്തിയിട്ടില്ല. ജില്ലയില്‍ ഗ്യാസ് സിലണ്ടര്‍ ക്ഷാമം രൂക്ഷമായപ്പോള്‍ തമിഴ്നാട് സ്വദേശികള്‍ നടത്തുന്ന ചെറിയ ചായകടകളില്‍ ചായ ലഭിച്ചതായിരുന്നു പലര്‍ക്കും ആശ്വാസമായത്. ഇവര്‍ നാട്ടില്‍ പോയപ്പോള്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന പല കടകളും താത്കാലികമായി പൂട്ടിയത് മൂലം ചായയും ചെറുകടിയും ഇപ്പോള്‍ കിട്ടാനില്ല.

ജില്ലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പലതും നിലച്ചുകഴിഞ്ഞു. പൊതുമരാമത്ത് വകുപ്പ് തുടങ്ങി വെച്ച പല നിര്‍മ്മാണ പ്രവര്‍ത്തികളും തൊഴിലാളികള്‍ ഇല്ലാതെ വന്നതോടെ നിര്‍ത്തി വെച്ചിരിക്കുകയാണ്. ഇവര്‍ തിരികെ എത്തിയെങ്കില്‍ മാത്രമേ പല പദ്ധതികളുടെയും നിര്‍മ്മാണം പുനരാരംഭിക്കുവാന്‍ കഴിയൂ. പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് നഗര സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായി നിലച്ചു. നാട്ടിലേക്ക് പോയ ഇതര സംസ്ഥാന തൊഴിലാളികള്‍ മടങ്ങിയെത്തി നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കുന്നത് കാത്തിരിക്കുകയാണ് പത്തനംതിട്ട ജില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...